India - 2025

കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111ാം വാര്‍ഷികദിനാചരണം ഇന്ന്

പ്രവാചകശബ്ദം 29-08-2021 - Sunday

കോട്ടയം: കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111ാം വാര്‍ഷികദിനാചരണവും 1921 ലെ ക്‌നാനായ മലങ്കരപുനരൈക്യത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും ഇന്ന് റാന്നി സെന്റ് തെരേസാസ് പള്ളിയില്‍ സംഘടിപ്പിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 10ന് നടത്തപ്പെടുന്ന കൃതജ്ഞതാബലിയോടെ ദിനാചരണത്തിനു തുടക്കമാകും. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ വചനസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 1.30 നു കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ക്‌നാനായ കാത്തലിക് വിമണ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടുനിരപ്പേല്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ പാറയില്‍, തോമസ് അറക്കത്തറ, സാബു പാറാനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.


Related Articles »