India - 2025
അവഹേളനത്തിനു പരിഹാരമായി സീറോ മലബാര്‍ സഭയില്‍ ഇന്ന് ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന
പ്രവാചകശബ്ദം 12-09-2025 - Friday
കൊച്ചി: സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്ത ആരാധന ദിനം ഇന്ന്. സീറോ മലബാര്‍സഭ മുഴുവനിലും ഇന്ന് ഒരു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്താനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തത്.
ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും മകുടവുമാണു പരിശുദ്ധ കുര്‍ബാന. നമ്മുടെ കര്‍ത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടുവരുന്ന അമൂല്യ നിമിഷങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം അനുഭവിക്കുത്. അത്യാദരവോടും ഭക്തിയോടും കൂടെ വേണം പരിശുദ്ധ കുര്‍ബാനയെ സമീപിക്കാനെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് നേരത്തെ സിനഡാനന്തര സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചിരിന്നു.
നമ്മുടെ സഭയില്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാണെങ്കിലും പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും പരിശുദ്ധ കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി ഇന്ന് സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച സീറോ മലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനനടത്താന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നതായിരിന്നു സര്‍ക്കുലര്‍.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
