Meditation. - 2025

വയോധികരില്‍ ക്രിസ്തുവിനെ കാണാന്‍ പരിശ്രമിക്കുക

സ്വന്തം ലേഖകന്‍ 03-07-2016 - Sunday

''ഞാൻ നഗ്‌നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എൻെറയടുത്തു വന്നു'' (മത്തായി 25:36).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 3

ഓരോ വ്യക്തിയിലേക്കുമുള്ള ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ നോട്ടം ഉറപ്പു നല്‍കുന്നത് ആ വ്യക്തിയുടെ ജീവിതാവസ്ഥകളിലേക്കുള്ള അവിടുത്തെ കരുണയാണ്. ദൈവത്തിന് നമ്മോടുള്ള സ്‌നേഹം അനന്തമാണ്. അവിടുത്തെ സ്നേഹം കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുകയെന്നത് ഒരു മഹത്തായ കാര്യമാണ്; ക്രിസ്തുവിന്റെ ആഴമായ സ്നേഹം തിരിച്ചറിഞ്ഞു അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം പൂര്‍ണ്ണമാകുകയുള്ളൂ.

ക്ഷീണിതരും ബലഹീനരുമായ വയോധികരെ കാണുന്നതിന് എന്റെ ഇടയസന്ദര്‍ശനങ്ങളില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ദൈവത്തിന്റെ ഉപേക്ഷിക്കപ്പെട്ട മക്കളല്ല. ഓരോ മാതാപിതാക്കളും രോഗിയായ ഒരു കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യം എത്രയോ വലുതാണ്! എന്നാല്‍, പ്രായത്തിന്റേയും, രോഗത്തിന്റേയും, ബലഹീനതയുടേയും ആധിക്യത്തില്‍ കഷ്ടപ്പെടുന്ന വയോധികരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം കൂട്ടാക്കുന്നില്ലയെന്നത് ഏറെ വേദനാജനകമാണ്. കര്‍ത്താവ് എപ്പോഴും ഉറ്റുനോക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്. വൃദ്ധജനങ്ങളില്‍ ക്രിസ്തുവിനെ കാണാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്‌ബെര്‍ഗ്, 26.6.88).