India - 2025

34-ാമത് അൽഫോൻസാ തീർത്ഥാടനം ഓഗസ്റ്റ് 6ന്

പ്രവാചകശബ്ദം 04-08-2023 - Friday

ചങ്ങനാശേരി: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ദേവാലയത്തിലേക്കുമുള്ള 34-മത് അൽഫോൻസാ തീർത്ഥാടനം ഓഗസ്റ്റ് ആറിനു നടത്തും. പ്ലാറ്റിനം ജൂബിലി നിറവിൽ നിൽക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലാണ് തീർത്ഥാടനം നടത്തപ്പെടുന്നത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന തീർത്ഥാടനത്തിന് അതിരൂപതയിലെ 18 ഫൊറോനകളുടെ നേതൃത്വ ത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ആറിന് രാവിലെ 5.45നു പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽനിന്നും പദയാത്ര ആരംഭിക്കും. വിവിധ ഫൊറോനകൾ കോട്ടയം സിഎംഎസ് ഗ്രൗണ്ട്, മാന്നാനം ആശ്രമദേവാലയം എന്നിവിടങ്ങളിൽനിന്നും തീർത്ഥാടനത്തിൽ പങ്കുചേരും.

തീർത്ഥാടനത്തിനൊരുക്കമായി ഛായാചിത്ര, ദീപശിഖ പ്രയാണങ്ങൾ, ഭൂമിയിലെ മാലാ ഖ എന്ന പേരിൽ സുകൃതാഭ്യാസങ്ങൾ, പ്രസംഗമത്സരം, അൽഫോൻസാ സെമിനാർ, ക്വിസ് മത്സരങ്ങൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ യൂണിറ്റ് മേഖല, അതിരൂപതാ തലത്തിൽ നടന്നുവരികയാണ്. കഴിഞ്ഞ രണ്ടുവർഷം കോവിഡിന്റെ സാഹചര്യത്തിൽ ആത്മീയ തീർത്ഥാടനമായി നടത്തിയതിനാൽ ഈ വർഷം കൂടുതൽ തീർത്ഥാടകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »