Meditation. - July 2025

ക്രിസ്തുവിന്റെ അധികാരം

സ്വന്തം ലേഖകന്‍ 23-07-2016 - Saturday

''യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു'' (മത്തായി 28:18).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 23

ഈ ലോകത്തിന്റെ എല്ലാ അധികാരവും ദൈവം പുത്രന് നല്‍കിയെങ്കിലും അവിടുന്ന് കുരിശുമരണത്തിന് കീഴ്പ്പെട്ടു. ''സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു'' എന്ന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷവും അവന്‍ പറയുന്നുണ്ട്. അത് മനുഷ്യന് എതിരായുള്ള അധികാരമല്ല. അത് മനുഷ്യന് മനുഷ്യന്റെ മേലുള്ള അധികാരവുമല്ല. ദൈവീക അധികാരത്തിന്റെ പ്രത്യേകശക്തിയെ പറ്റിയാണ് മനുഷ്യന്‍ തന്റെ ഹൃദയത്തില്‍ ധ്യാനിക്കേണ്ടത്; ദൈവത്തിന് നമ്മുടെ മേലുള്ള അധികാരത്തെ പറ്റിയുള്ള ചിന്ത മനസാക്ഷിയുടെ വ്യാപ്തിയിലും നിത്യജീവിതത്തിന്റെ കാഴ്ചപ്പാടിലും നാം വെളിവാക്കേണ്ടതുണ്ട്. അത് നമ്മെ സ്നേഹത്തിന്റെ പൂര്‍ണ്ണതയില്‍ അവിടുത്തെ കണ്ടെത്താന്‍ സഹായിക്കും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലാ ബോര്‍ഗറ്റ് , 1.6.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »