Meditation. - July 2025

ദൈവീക സാന്നിധ്യത്തെ തിരിച്ചറിയുക.

സ്വന്തം ലേഖകന്‍ 23-07-2016 - Saturday

"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28: 20).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 24

മനുഷ്യഹൃദയത്തിന്റെ ഉല്‍ക്കണ്ഠകളിലും വേദനകളിലും ദൈവത്തിന്റെ നിശബ്ദത എന്നൊന്നില്ല. എല്ലായ്‌പ്പോഴും എല്ലായിടത്തും ഉള്ളത് ഒരു പ്രശ്‌നം മാത്രമാണ്. ക്രിസ്തുവിനോട് ചേര്‍ന്നുള്ള നമ്മുടെ സാന്നിദ്ധ്യത്തിന്റെ പ്രശ്‌നം. അവന്റെ സ്‌നേഹത്തിന്റെ ശക്തിയും അവന്റെ വചനങ്ങളുടെയും ആഴവും മനസ്സിലാക്കി അവിടുത്തെ സാന്നിധ്യമനുഭവിക്കുന്നവരാണോ നമ്മള്‍? പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ മാമോദീസ വഴി ക്രിസ്തുവിന് അനുയായിയായി മാറുന്ന നാം ദൈവീക സാന്നിധ്യത്തെ തിരിച്ചറിയാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലാ ബൊര്‍ഗറ്റ്, 1.6.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »