News - 2025
മാനവ രക്ഷയ്ക്ക് വേണ്ടിയുള്ള കുരിശിലെ ത്യാഗബലിയുടെ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
പ്രവാചകശബ്ദം 07-04-2023 - Friday
മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടന്നു. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടായിരിന്നു. ചിലയിടങ്ങളില്‍ വൈകീട്ടാണ് ശുശ്രൂഷ. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പെസഹാ വ്യാഴാഴ്ചയായ ഇന്നലെ കാല്‍നടയായും അല്ലാതെയും എത്തിയതു ആയിരകണക്കിനു വിശ്വാസികളായിരിന്നു. പീഢാനുഭവത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ചയായ ഇന്നു വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിൽ രാത്രി 8.30ന് കുരിശാരാധന, പീഢാനുഭവ സ്മരണ എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. മാർപാപ്പയുടെ പ്രസംഗത്തിനുപകരം പരമാചാര്യന്റെ പ്രഭാഷകന്‍ (Papal Preacher) കർദ്ദിനാൾ റാനീറോ കാന്റലമെസ്സ ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് സന്ദേശം നല്‍കും. പ്രാദേശിക സമയം രാത്രി 9:15നു, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.45-ന്) കൊളോസിയത്തിൽ കുരിശിന്റെ വഴി നടക്കും. ഇതില്‍ പാപ്പയും പങ്കുചേരും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
