Faith And Reason

ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ച ഷെരീൻ യൂസഫ് ബെനഡിക്ടൻ സമൂഹത്തില്‍ ഒബ്ളേറ്റാകാനുള്ള തയാറെടുപ്പില്‍

പ്രവാചകശബ്ദം 08-06-2023 - Thursday

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ച് സമീപകാലത്ത് മാധ്യമ ശ്രദ്ധ നേടിയ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് ബെനഡിക്ടൻ സന്യാസ സമൂഹത്തിലേക്ക്. ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്ന് ഈശോയുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പെടുത്താന്‍ ഒബ്ളേറ്റ് ആകാനുള്ള തയാറെടുപ്പിലാണ് ഷെരീൻ. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പങ്കുവെച്ചത്. ബെനഡിക്ടൻ സന്യാസ സമൂഹത്തിന്റെ നിയമങ്ങൾ പാലിച്ച് ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം നടത്തുന്നവരെയാണ് ബെനഡിക്ടന്‍ ഒബ്ളേറ്റ് എന്ന് വിളിക്കുന്നത്.

ഒബ്ളേറ്റായി വാഗ്ദാനം നടത്തുന്നതിന് മുന്‍പുള്ള ആദ്യപടിയായി നോവിഷ്യേറ്റിലേയ്ക്ക് താൻ കടന്നതായി ഇന്ത്യന്‍ വേരുകളുള്ള ഹൂസ്റ്റൺ സ്വദേശിനിയായ ഷെരീൻ യൂസഫ് കുറിച്ചു. നാളെ തന്റെ പിറന്നാളാണെന്നും, ബെനഡിക്ടന്‍ സന്യാസ സമൂഹത്തിന്റെ ക്രൈസ്റ്റ് ഇൻ ദ ഡെസേർട്ട് സന്യാസ ആശ്രമത്തിൽ ഒബ്ളേറ്റായി ചേരാൻ താൻ തീരുമാനമെടുത്തുവെന്നും പദ്ധതി പോലെ എല്ലാ മുന്‍പോട്ട് പോയാൽ ഔദ്യോഗികമായി തന്നെ സന്യാസ സമൂഹത്തില്‍ ഒബ്ളേറ്റ് ആയി താൻ മാറുമെന്നും ഷെരീന്‍റെ പോസ്റ്റില്‍ പറയുന്നു.

ഇത് തന്നെ സംബന്ധിച്ച് ഒരു ചെറിയ ചുവടുവെയ്പ്പ് അല്ല. ഒരു വർഷം പൂർണ്ണമായി തന്റെ ലക്ഷ്യത്തിൽ മനസ്സ് അർപ്പിക്കാൻ വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്. ബ്രീത്തിങ് കോച്ച് എന്ന നിലയിലും, ആത്മീയ ജീവിതത്തിലെ അടുത്ത ഘട്ടം എന്ന നിലയിലും കടന്നുവരുന്ന വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ തോന്നിയിട്ടില്ലാത്ത സന്തോഷവും, സ്വാതന്ത്ര്യവുമാണ് അനുഭവിക്കുന്നത്. ഒബ്ളേറ്റ് ആയാലും താൻ ബ്രീത്തിങ് കോച്ച് എന്ന നിലയിലുള്ള തന്റെ ജോലി തുടരുമെന്ന് ഷെരീൻ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം നിങ്ങളെ അവിടുത്തെ ഉള്ളം കൈയില്‍ താങ്ങട്ടെയെന്ന് പറഞ്ഞു കൊണ്ടാണ് ഷെരീൻ യൂസഫിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഇസ്ലാം മതം പിന്തുടരുകയും പിന്നീട് നിരീശ്വരവാദത്തിലൂടെ അടക്കം കടന്നു പോയതിനുശേഷമാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നത്. റമദാനിലെ ഉപവാസവും അഞ്ച് നേരം നിസ്ക്കാരവും മുടങ്ങാതെ പിന്തുടര്‍ന്നിരിന്ന വ്യക്തിയായിരിന്നു അവര്‍. 2020 ഒക്ടോബർ മാസം പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഉണ്ടായ ഒരു ആത്മീയ അനുഭവമാണ് കത്തോലിക്കാ വിശ്വാസത്തെ പറ്റി കൂടുതൽ പഠിക്കാൻ ഷെരീനെ പ്രേരിപ്പിച്ചത്. ഏറെ നാളത്തെ പഠനങ്ങൾക്കും ഒരുക്കങ്ങള്‍ക്കും ശേഷം 2021 ഏപ്രിൽ മാസം ഹൂസ്റ്റണിലെ സെന്റ് ജോസഫ് ദേവാലയത്തിൽ ഷെരീൻ യൂസഫ് ജ്ഞാനസ്നാനം സ്വീകരിച്ച് ഔദ്യോഗികമായി കത്തോലിക്കാ സഭയിലെ അംഗമായി.

ഷെരീൻ യൂസഫിന്റെ ജീവിതകഥ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രവാചകശബ്ദം പ്രസിദ്ധീകരിച്ചിരിന്നു. ജീവിതകഥ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ‍

Tag: Islam to Christianity Conversion, SHEREEN YUSUFF: FROM ISLAM TO CATHOLICISM! Malayalam testiomony Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 85