News - 2025

കരുണയുടെ ജൂബിലി വര്‍ഷം ഒരുമിച്ച് ആഘോഷിക്കുവാന്‍ ദക്ഷിണ അമേരിക്കന്‍ ഭൂകണ്ഡം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 15-08-2016 - Monday

ബൊഗോട്ട: ദക്ഷിണ അമേരിക്കന്‍ ഭൂകണ്ഡത്തിലെ രാജ്യങ്ങള്‍ എല്ലാം ഒരുമയോടെ ചേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം ആഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നു. കൊളംമ്പിയയില്‍ ആണ് എല്ലാ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കത്തോലിക്ക സഭകള്‍ ഒരുമയോടെ കരുണയുടെ ജൂബിലി വര്‍ഷം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ ജനതയ്ക്കു വേണ്ടി പ്രത്യേകം ജപമാല ചൊല്ലി പ്രാര്‍ത്ഥന നടത്തുവാനും, ബൊഗോട്ടയിലെ ചേരിയില്‍ താമസിക്കുന്ന പാവങ്ങളെ സന്ദര്‍ശിക്കുവാനും കാരുണ്യത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ഈ മാഹാസമ്മേളനം ലക്ഷ്യമിടുന്നു.

ആഗസ്റ്റ് മാസം 27 മുതല്‍ 30 വരെയാണ് പ്രത്യേക സമ്മേളനം നടക്കുന്നത്. 15 കര്‍ദിനാളുമാര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ 120 ബിഷപ്പുമാരും പങ്കെടുക്കും. ബൊഗോട്ടയിലെ നാഷണല്‍ മരിയന്‍ ഷൈറിലാണ് സമ്മേളനം നടക്കുക. ദക്ഷിണ അമേരിക്കന്‍ ഭൂകണ്ഡത്തിലെ രാജ്യങ്ങളില്‍ നിന്നായി 400 പേര്‍ പ്രത്യേക പ്രതിനിധികളായി സമ്മേളനത്തിലേക്ക് എത്തും. പൊന്തിഫിക്കന്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയും, ലാറ്റിന്‍ അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ കൗണ്‍സിലും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക വീഡിയോ സന്ദേശം സമ്മേളനത്തിന്റെ ഉത്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശുദ്ധരുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ അവതരിപ്പിക്കും. 'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമയത്തെ വിശുദ്ധ നടപടികള്‍' എന്ന വിഷയത്തില്‍ പ്രത്യേകം സന്ദേശം ഔര്‍ ലേഡി ഓഫ് ഗുഡാലുപ്പേ ദേവാലയത്തിന്റെ വികാരിയാ ഫാദര്‍ എഡ്വാരോ ചാവേസ് നല്‍കും.

സമ്മേളനത്തിലെ ഒരു മുഴുവന്‍ ദിനവും കരുണ്യത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. ഗര്‍ഭഛിദ്രം നേരിടേണ്ടി വന്ന സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന റാഫേല്‍ എന്ന പ്രോജക്റ്റും, ചില്ലിയിലെ ക്രൈസ്റ്റ് ഹോം എന്ന പദ്ധതിയിയേ സംബന്ധിച്ചും പ്രത്യേകം ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടത്തപ്പെടും. അമേരിക്കന്‍ ഭൂകണ്ഡത്തിനു വേണ്ടി പ്രത്യേകം ജപമാല പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം അവസാനിക്കുക.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »