Meditation. - August 2026

സ്നേഹത്തിന്റെ കല്പനകള്‍

സ്വന്തം ലേഖകന്‍ 24-08-2016 - Wednesday

"ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല" (1 യോഹന്നാന് 4:20).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 24

കര്‍ത്താവിന്റെ വചനം സ്നേഹത്തിന്റെ കല്പനകള്‍ രണ്ടെണ്ണമാണെന്ന്‍ ചൂണ്ടികാണിക്കുന്നു. ഈ രണ്ടുതരം സ്നേഹങ്ങളും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ദൈവത്തിനോടും അയല്‍ക്കാരനോടുമുള്ളത് ഒരൊറ്റ സ്നേഹമാണ്. ആയതിനാല്‍ ഒന്നിനെ മറ്റേതില്‍ നിന്നും വേര്‍തിരിക്കുക അസാധ്യമാണ്. അയല്‍ക്കാരനോടുള്ള യഥാര്‍ത്ഥ സ്നേഹം അത് ദൈവത്തോടുള്ള സ്നേഹം തന്നെയാണ്. ഇത് തീര്‍ച്ചയായും അതിശയിപ്പിക്കുന്നതാണ്.

"എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു". യേശുവിന്റെ കേള്‍വിക്കാര്‍ തന്നെ ഈ വാക്കുകള്‍ കേട്ടു അമ്പരന്നുപോയി. അവര്‍ ചോദിക്കുന്നതായി നമ്മള്‍ വായിക്കുന്നു: "കര്‍ത്താവേ, നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങള്‍ ആഹാരം നല്കിയത് എപ്പോള്‍?" യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, "സത്യമായി ഞാന് നിങ്ങളോടു പറയുന്നു എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇത് ചെയ്ത് കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത്" (മത്തായി 25:40). സഹോദര സ്നേഹത്തിന്റെ ആവശ്യകതയെ പറ്റി അവിടുന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഡ്രോഗേദാ, 29.9.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.