Meditation. - August 2026

ജീവിതത്തിന്റെ കഷ്ട്ടതകളെ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗം

സ്വന്തം ലേഖകന്‍ 28-08-2017 - Monday

"നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ ക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍" (എഫേസോസ് 3:20-21).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 28

ക്രിസ്തുവിന്റെ സ്നേഹം നാം പൂര്‍ണ്ണമായും തിരിച്ചറിയുമ്പോള്‍ മാത്രമേ നമ്മുടെ ജീവിത നിയോഗം പൂര്‍ത്തിയാകുകയുള്ളൂ. നമുക്ക് ചോദിക്കാന്‍ കഴിയുന്നതിലും ആഗ്രഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായി അളവില്ലാതെ ചെയ്തു തരാന്‍ കഴിയുന്ന ദൈവത്തിലാണ് നാം ആശ്രയിക്കുന്നത്. വൈദികവും, സഭാപരവും പ്രേഷിതപരവുമായ നിയോഗത്തോടുള്ള നമ്മുടെ പ്രതികരണം, ക്രിസ്തുവിനോടുള്ള ആഴമായ സ്‌നേഹത്തില്‍ നിന്നാണ് ഉത്ഭവിക്കേണ്ടത്. ക്രിസ്തുവിന്റെ വിളി കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് കഷ്ടതകള്‍ നേരിടേണ്ടതായി വരാം. എന്നാല്‍ ഞാന്‍ നിങ്ങളോട് ഉറപ്പായി പറയുന്നു, എല്ലാ കഷ്ടതകളേയും തരണം ചെയ്യാന്‍ യേശുവിന്റെ സ്‌നേഹത്തിന് കഴിയും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.5.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.