Purgatory to Heaven. - August 2026
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള നമ്മുടെ പ്രാത്ഥനകളും ത്യാഗപ്രവർത്തികളും ഭൂമിയിൽ നിന്നും ഉയരുമ്പോൾ...
സ്വന്തം ലേഖകന്‍ 29-08-2022 - Monday
“ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും കവര്‍ന്നെടുക്കാതിരിക്കുവാന്‍ നിനക്കുള്ളതെല്ലാം കാത്തുസൂക്ഷിക്കുക ” (വെളിപാട് 3:11).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-29
“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള നമ്മുടെ പ്രാത്ഥനകളും ത്യാഗപ്രവർത്തികളും ഭൂമിയിൽ നിന്നും ഉയരുമ്പോൾ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നേടുന്ന 'വിശ്വാസം, പ്രതീക്ഷ, സ്നേഹം' തുടങ്ങിയ നന്മകള്‍ വര്‍ദ്ധിപ്പിക്കപ്പെടും.
അങ്ങനെ 'വിശ്വാസം' വഴി സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും, ഈ ആത്മാക്കളിൽ സ്വര്‍ഗ്ഗത്തെ പ്രസരിപ്പിക്കുന്ന ആനന്ദത്തിന്റെ പ്രകാശത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു.
'പ്രതീക്ഷ' ഭൗമീകമായ മാലിന്യങ്ങളില്‍ നിന്നും അവരെ ഉയര്‍ത്തുകയും, ഉന്നതങ്ങളിലേക്ക് അവരെ കൈപിടിച്ചു നയിക്കുകയും ചെയ്യുന്നു.
'സ്നേഹ'മാകട്ടെ, വരൂ, വരൂ! എന്ന് പറഞ്ഞുകൊണ്ട് അത്യുന്നതനായ ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് എത്തുവാനുള്ള ശക്തി ഈ ആത്മാക്കൾക്കു നൽകുകയോ, അല്ലെങ്കില്‍ അവിടെ എത്തുന്നത് വരെ അവരെ അതിന്റെ മടിയില്‍ വഹിക്കുന്ന ദിവ്യമായ അഭിനിവേശത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു”
(വിശുദ്ധ ലൂയീസ് ഗ്വാനെല്ല, 1924-ല്‍ വിശുദ്ധ ജോസഫിന്റെ ഭക്ത സംഘടനയുടെ സ്ഥാപകന്‍).
വിചിന്തനം:
പ്രതീക്ഷയുടേതായ ഒരു പ്രവര്‍ത്തിയെന്ന നിലയില്‍ പ്രാര്‍ത്ഥിക്കുക: “ഓ എന്റെ ദൈവമേ, നിന്റെ ഏറ്റവും ശക്തമായ അധികാരത്തിലും, അനന്തമായ കാരുണ്യത്തിലും, വാഗ്ദാനത്തിലും ആശ്രയിച്ചുകൊണ്ട് ഞാന്‍ എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, എന്റെ രക്ഷകനും, കര്‍ത്താവുമായ യേശു ക്രിസ്തുവിന്റെ യോഗ്യതകളാല്‍ നിന്റെ അനുഗ്രഹത്തിന്റെ സഹായവും, നിത്യ ജീവനും എന്നെന്നും നിലനില്‍ക്കട്ടെ. ആമേന്‍!
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

















