India
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്ക്കെതിരെ ഡല്ഹിയില് പ്രതിഷേധ പരിപാടി
പ്രവാചകശബ്ദം 27-10-2024 - Sunday
ന്യൂഡൽഹി: രാജ്യത്തു ക്രൈസ്തവർക്കെതിരേയുള്ള പീഡനങ്ങള് വർദ്ധിക്കുന്നതിൽ ഡൽഹി എൻസിആർ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജന്ദർമന്ദറിൽ നടത്തിയ പ്രതിഷേധ യോഗത്തില് നൂറോളം പേർ പങ്കെടുത്തു. മണിപ്പൂരിലെ കുക്കി സംഘടനകളടക്കം രാജ്യത്തെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ പ്രതിഷേധ ധര്ണ്ണയുടെ ഭാഗമായി.
മണിപ്പുരിൽ അക്രമം തുടങ്ങിയിട്ട് 500 ദിവസമായെന്നും ഇരുന്നൂറോളം പള്ളികൾ ആക്രമിക്കപ്പെട്ടെന്നും എന്നാൽ കേന്ദ്രം യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും എൻസിആർ ക്രിസ്ത്യൻ ഫെലോഷിപ്പ് ചുണ്ടിക്കാട്ടി. ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങളിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും കേന്ദ്രം മൗനം പാലിക്കുകയാണെന്നും ക്രിസ്ത്യൻ ഫെലോഷിപ്പ് ആരോപിച്ചു.
More Archives >>
Page 1 of 607
More Readings »
പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങൾ വിശിഷ്യാ, ആരാധനക്രമം സംരക്ഷിക്കേണ്ടത് അത്യാവശ്യം: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ലെയോ പതിനാലമന്...

രക്തസാക്ഷിയായ വിശുദ്ധ ജോണ് നെപോമുസെന്
1330-ല് ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ് ജനിച്ചത്. തങ്ങളുടെ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാറാം തീയതി
"അവിടെയായിരിക്കുമ്പോള് അവള്ക്കു പ്രസവസമയമടുത്തു. അവള് തന്റെ കടിഞ്ഞൂല്പുത്രനെ പ്രസവിച്ചു....

വാഴ്ത്തപ്പെട്ട ചാൾസും വിവാഹിതർക്കുള്ള അഞ്ചു കല്പ്പനകളും
ഒക്ടോബർ 21 വാഴ്ത്തപ്പെട്ട ചാൾസിൻ്റെ തിരുനാൾ ദിനമാണ്. വിവാഹ തീയതി തിരുനാളായി ആഘോഷിക്കാൻ കത്തോലിക്കാ...

കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രത്തിന്റെ കഥ അറിയാമോ?
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augsburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ...

കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്
1070-ല് സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്...
