India - 2026

ചെറിയ കാര്യത്തിൽ വിശ്വസ്‌തരായിരിക്കുന്നവരെ ദൈവം അത്യധികമായി സ്നേഹിക്കുന്നു: ബിഷപ്പ് യൂഹാനോൻ അലക്‌സിയോസ്

പ്രവാചകശബ്ദം 13-03-2026 - Friday

തിരുവല്ല: ചെറിയ കാര്യത്തിൽ വിശ്വസ്‌തരായിരിക്കുന്നവരെ ദൈവം അത്യധികമായി സ്നേഹിക്കുന്നുവെന്ന് തിരുവന ന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ. യൂഹാനോൻ മാർ അലക്‌സിയോസ്. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ 33-ാത് തിരുവല്ല കാത്തലിക് കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ലോകത്തിന്റെ അരൂപി നമ്മിലേക്ക് പ്രവേശിക്കുന്നതിനു കാരണമായ വിള്ളലുകളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നവന്റെ ജീവിതത്തിലേക്ക് ദൈവ കൃപ ധാരാളമായി ഒഴുകിയിറങ്ങുമെന്ന് ബിഷപ്പ് മാർ അലക്‌സിയോസ് പറഞ്ഞു.

തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹി ച്ചു. മൂവാറ്റുപുഴ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, അതിരൂപത വികാരി ജനറാൾ ഡോ. ഐസക്ക് പറപ്പള്ളിൽ, ജനറൽ കൺവീനറും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കല്ലുമാലിക്കൽ, ക ൺവീനർ ഫാ. സന്തോഷ് അഴകത്ത്, ഷാജി മാത്യു കൂളിയാട്ട്, ജിജോ സക്കറിയ എന്നിവർ പ്രസംഗിച്ചു.

വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം മുഖ്യ കാർമികത്വം വഹിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ആദർശ് കുമ്പളത്ത് ആദ്യദിവസം കൺവൻഷൻ നയിച്ചു. ഇന്ന് വൈകുന്നേരം ചങ്ങനാശേരി അതിരൂപതയിലെ ഫാ. ആൻ്റണി കാച്ചാംകോട് കൺവൻഷൻ നയിക്കും. 15ന് സമാപിക്കും.


Related Articles »