Meditation. - September 2025
കുരിശിലൂടെയുമാണ് ഒരുവന്റെ വീണ്ടെടുപ്പ്
സ്വന്തം ലേഖകന്‍ 01-09-2016 - Thursday
"നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു" (റോമാ 8:17).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 1
യേശു തന്റെ സുവിശേഷ വേലയ്ക്കിടയില്‍, രോഗികളേയും പീഢിതരേയും സുഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, തന്റെ കഷ്ടതയെ അവിടുന്ന് ഇല്ലായ്മ ചെയ്യുന്നില്ല. അതുകൊണ്ടാണ്, ഗത്സമനിലെ വേദനയിലൂടെയും, പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട കാല്‍വരിയിലെ ദുഃഖത്തിലൂടെയും, കുരിശിലെ നീണ്ട പീഢാനുഭവത്തിലൂടെയും, സകലവിധമായ മാനസികവും ശാരീരികവുമായ മാനുഷിക കഷ്ടതയ്ക്ക് അവന്‍ തന്നെ തന്നെ വിധേയമാക്കിയത്. ഇക്കാരണത്താലാണ്, ദുഃഖിക്കുന്നവരും, നീതിക്കുവേണ്ടി വിശക്കുന്നവരും ദാഹിക്കുന്നവരും ഭാഗ്യവാന്മാര്‍ എന്ന് അവന്‍ പ്രഖ്യാപിച്ചത്. നമുക്കായുള്ള നീതിയുടേയും കരുണയുടേയും ഒരു വലിയ രഹസ്യമാണ് യേശുവിന്റെ ഈ മനോഭാവത്തിലൂടെ വെളിവാകുന്നത്.
പ്രവര്‍ത്തിയിലൂടേയും കുരിശിലൂടെയുമാണ് ഒരുവന്‍ വീണ്ടെടുപ്പ് പ്രാപിക്കുന്നത്. അതുകൊണ്ടാണ് വീണ്ടെടുപ്പില്‍ പങ്ക് ചേരാന്‍ നാം ഓരോരുത്തരേയും അവിടുന്ന് ക്ഷണിക്കുന്നത്. തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ച പിതാവിന്റെ സ്‌നേഹത്തിന്റെ തെളിവായിട്ടാണ് ക്രിസ്തുവിന്റെ വീണ്ടെടുപ്പിന്റെ രഹസ്യം അടിസ്ഥാനപരമായി സ്‌നേഹത്തിന്റേയും ദിവ്യ ജീവന്റേയും രഹസ്യമായിത്തീരുന്നത്. രോഗത്തേയും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രയാസങ്ങളേയും, പിതാവിന്റെ സമ്മാനമായി സ്വീകരിക്കുന്നത് വഴി അവിടുത്തെ അനന്തമായ സ്നേഹം അനുഭവിച്ചറിയുന്നതിനുള്ള അവസരമാണ് നമ്മുക്ക് ലഭിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.11.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
