Seasonal Reflections - 2026

കൂട്ടുകൂടി കൂടെ വസിക്കുന്ന ദൈവം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനഞ്ചാം ദിനം

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 15-12-2025 - Monday

വചനം: ‍

ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും (മത്തായി 1: 23).

വിചിന്തനം ‍

കൂട്ടുകൂടി കൂടെവസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ മനുഷ്യവതാരം. ലോകം മുഴുവനുമുള്ള സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവം. മനുഷ്യനോടൊപ്പം വസിക്കാൻ ദൈവം ഇറങ്ങി വന്നതിന്റെ ആഘോഷമാണല്ലോ ആഗമനകാലം. ദൈവം നമ്മുടെ കൂടെവസിക്കുന്നു എന്നതാണല്ലോ മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ മഹത്വം.

പ്രാർത്ഥന ‍

സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രനെ മനുഷ്യ മക്കളോടൊപ്പം വസിക്കാൻ ഭൂമിയിലേക്കയച്ചുവല്ലോ. ആ പുത്രൻ ലോകാവസാനം വരെ ഞങ്ങളുടെ കൂടെ വസിക്കുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യ മക്കളുടെ കൂടെവസിക്കാൻ സ്വർഗ്ഗം വിട്ടു ഭൂമിയിലേക്കു വന്ന ഈശോയ്ക്കു ഞങ്ങളുടെ ഹൃദയത്തിൽ വാസസ്ഥലം ഒരുക്കാൻ ഈ ആഗമന കാലത്തു ഞങ്ങൾക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം: ‍

ഉണ്ണീശോയെ, നീ എന്റെ ഹൃദയത്തിൽ എന്നും വസിക്കണമേ

More Archives >>

Page 1 of 34