India - 2025

വിശുദ്ധ കുർബാനയിലും മറ്റ് ഔദ്യോഗിക പ്രാർഥനകളിലും ഫ്രാൻസിസ് പാപ്പയുടെ പേര് ഒഴിവാക്കി

പ്രവാചകശബ്ദം 23-04-2025 - Wednesday

കാക്കനാട്: ഫ്രാൻസിസ് മാർപാപ്പ കാലംചെയ്‌തതോടെ പരിശുദ്ധ സിംഹാസനത്തിൽ ഒഴിവുവന്നതിനാൽ വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും മറ്റ് ഔദ്യോ ഗിക പ്രാർത്ഥനകളിലും ഫ്രാൻസിസ് മാർപാപ്പയുടെ പേര് ഒഴിവാക്കിയാണ് പ്രാർത്ഥിക്കേണ്ടതെന്ന് സീറോ മലബാർ സഭ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ അറിയിച്ചു. സഭയിലെ മേലധികാരികളെ അനുസ്‌മരിക്കുന്ന ഇടങ്ങളിലെല്ലാം മേജർ ആർച്ച് ബിഷപ്പിന്റെയും അതിരൂപത, രൂപത മേലധ്യക്ഷന്മാരുടെയും പേരുകൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയാകും. പുതിയ മാർപാപ്പ സ്ഥാനമേറ്റെടുക്കുന്നതുവരെ ഈ രീതി തുടരേണ്ടതാണ്. വിശുദ്ധ കുർബാനയിൽ മരിച്ചവരെ അനുസ്‌മരിക്കുന്ന പ്രാർഥനയിൽ (ഡിപ്‌തിക്സ്) ഫ്രാൻസിസ് മാർപാപ്പയുടെ പേരുപറഞ്ഞ് പ്രാർഥിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.


Related Articles »