News - 2025
ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും വത്തിക്കാന്‍ പുറത്തുവിട്ടു
പ്രവാചകശബ്ദം 11-05-2025 - Sunday
വത്തിക്കാന്‍ സിറ്റി: ചരിത്രപരമായ തെരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിന് ശേഷം ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും വത്തിക്കാന്‍ പുറത്തുവിട്ടു. ഇന്നലെ ശനിയാഴ്ചയാണ് പേപ്പല്‍ വസ്ത്രം അണിഞ്ഞുള്ള ഔദ്യോഗിക ചിത്രവും പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഒപ്പും വത്തിക്കാൻ അനാച്ഛാദനം ചെയ്തത്. 69 വയസ്സുള്ള പാപ്പ ചുവന്ന കാപ്പയും, എംബ്രോയിഡറി ചെയ്ത ഊറാറ, സ്വർണ്ണ പെക്ടറൽ കുരിശ് എന്നിവ ധരിച്ചിരിക്കുന്നു.
— Celebrazioni Papali (@UCEPO) May 10, 2025
ഈ ചിത്രമായിരിക്കും കത്തോലിക്ക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാനം പിടിക്കുക. ബെനഡിക്ട് പതിനാറാമന്‍ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വത്തിക്കാന്‍ ബാല്‍ക്കണിയിലെത്തിയപ്പോഴുള്ള വസ്ത്രത്തിന് സമാനമാണ് ലെയോ പതിനാലാമന്‍ പാപ്പയുടെ ഔദ്യോഗിക ചിത്രത്തിലെ വേഷവും. വത്തിക്കാൻ മീഡിയ പ്രസിദ്ധീകരിച്ച ചിത്രത്തോട് ഒപ്പം "P.P" എന്ന ചുരുക്കപ്പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. "Pastor Pastorum" ("ഇടയന്മാരുടെ ഇടയൻ") എന്നതാണ് ഇതിന്റെ ആഖ്യാനം. പരമ്പരാഗതമായി പാപ്പ, ഒപ്പുകളിൽ ഉപയോഗിക്കുന്ന ഒരു ചുരുക്കപ്പേരാണ് "P.P". ഫ്രാൻസിസ് പാപ്പ ഇത് ഒഴിവാക്കി "Franciscus" എന്ന് മാത്രമാക്കിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
