News - 2025

സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ നയിക്കും

പ്രവാചകശബ്ദം 18-05-2025 - Sunday

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് നയിക്കും. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാട്ടണും സംഘത്തിലുണ്ട്. ഇവര്‍ ഇന്നലെ തന്നെ വത്തിക്കാനിലേക്ക് യാത്ര തിരിച്ചിരിന്നു. അമേരിക്കന്‍ വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ്‌, സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരാണു യുഎസ് പ്രതിനിധികളായി സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കുന്നത്. ഇതില്‍ മാർക്കോ റൂബിയോഇന്നലെ വത്തിക്കാനിലെത്തി സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി.



യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ്, ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്സ്, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹമ്മദ് ടിനുബു, ഡെന്മാർക്കിൽനിന്ന് മാക്സിമ രാജ്ഞി, പ്രധാനമന്ത്രി ഡിക് ഷുഫ്, ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല തുടങ്ങി നൂറിലേറെ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചടങ്ങിൽ പങ്കെടുക്കും. വത്തിക്കാനില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Related Articles »