News
കുർദിസ്ഥാൻ ഭരണകൂടം ക്രൈസ്തവര്‍ക്ക് നല്‍കുന്ന പിന്തുണയ്ക്കു നന്ദിയര്‍പ്പിച്ച് കല്‍ദായ സഭ
പ്രവാചകശബ്ദം 28-05-2025 - Wednesday
ഇർബില്‍: ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തിന് തുടർച്ചയായി നൽകുന്ന പിന്തുണയ്ക്ക് കുർദിസ്ഥാൻ മേഖല പ്രസിഡന്റ് നെച്ചിർവാൻ ബർസാനിയ്ക്കു നന്ദിയും അഭിനന്ദനവുമായി കല്‍ദായന്‍ ആർച്ച് ബിഷപ്പ് ബഷർ വാർദ. തിങ്കളാഴ്ച ഇർബിലിൽ നടന്ന ചർച്ച് എൻഡോവ്‌മെന്റ് അഡ്മിനിസ്ട്രേഷൻ കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്‍റിന് ആര്‍ച്ച് ബിഷപ്പ് നന്ദിയര്‍പ്പിച്ചത്. ഇർബിലിലെ കത്തോലിക്ക യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ട്രസ്റ്റി അധ്യക്ഷൻ കൂടിയായ വാർദ, ബർസാനിയുടെ ഇടപെടലുകളെ ക്രിസ്ത്യൻ പൈതൃകത്തോടുള്ള ഐക്യദാർഢ്യത്തിന്റെയും ആദരവിന്റെയും ശക്തമായ പ്രവൃത്തിയായി വിശേഷിപ്പിച്ചു.
ഇറാഖിൽ, പ്രത്യേകിച്ച് കുർദിസ്ഥാൻ മേഖലയിൽ ക്രിസ്തീയ പൈത്യകം സംരക്ഷിക്കുന്നതിൽ സഹായം നല്‍കിക്കൊണ്ടുള്ള പരിപാടി നിർണായക നിമിഷമാണെന്നും സഭാ സമൂഹത്തിന്റെ ചരിത്രപരമായ വേരുകളിലേക്കു സുപ്രധാന കണ്ണികളായി കാണുകയും മതസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിലും സഹവർത്തിത്വം വളർത്തുന്നതിലും നടത്തുന്ന ഇടപെടലുകള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 43 ചൂണ്ടിക്കാണിച്ച അദ്ദേഹം വിവിധ മതവിഭാഗങ്ങൾക്ക് അവരുടെ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും അതില്‍ ബർസാനി നേതൃത്വം സഹായിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ നടത്തിയ സന്ദേശത്തില്‍ ക്രൈസ്തവര്‍ക്ക് വലിയ പിന്തുണ ബർസാനി പ്രഖ്യാപിച്ചിരിന്നു. ഇറാഖി ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി, ക്രിസ്ത്യൻ എൻഡോവ്‌മെന്റുകളെക്കുറിച്ചുള്ള നിയമം വേഗത്തിലാക്കുന്നതിനുള്ള പൂർണ്ണ പിന്തുണ തങ്ങള്‍ വീണ്ടും നല്‍കുകയാണെന്നും ക്രിസ്ത്യൻ എൻഡോവ്‌മെന്റുകളെക്കുറിച്ചുള്ള നിയമനിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുർദിസ്ഥാനിലെ മറ്റേതൊരു മതസമൂഹത്തെയും പോലെ ക്രിസ്ത്യാനികളും അതിഥികളല്ല; അവർ ഈ ഭൂമിയുടെയും രാജ്യത്തിന്റെയും ഉടമസ്ഥരും, സംഭാവന നൽകുന്നവരും, തദ്ദേശീയരുമാണെന്ന് ബർസാനി പറഞ്ഞിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
