News

കുരുന്നുകളോടൊപ്പം സമയം ചെലവഴിച്ച് ലെയോ പതിനാലാമന്‍ പാപ്പ

പ്രവാചകശബ്ദം 05-07-2025 - Saturday

വത്തിക്കാന്‍ സിറ്റി: കുരുന്നുകള്‍ക്കായി വത്തിക്കാൻ സംഘടിപ്പിച്ചിരിന്ന വേനൽക്കാല ശിബിരത്തിൽ എത്തിയ ബാലികാബാലന്മാരോടൊപ്പം സമയം ചെലവഴിച്ച് ലെയോ പതിനാലാമന്‍ പാപ്പ. കുരുന്നുകള്‍ക്കായി വത്തിക്കാൻ സംഘടിപ്പിച്ചിരിന്ന വേനൽക്കാല ശിബിരത്തിൽ പങ്കെടുന്നവരും യുദ്ധവേദിയായ യുക്രൈനില്‍ നിന്നുള്‍പ്പെടെ എത്തിയ അറുനൂറിലേറെ ബാലികാബാലന്മാരുമൊത്താണ് പാപ്പ സമയം ചെലവഴിച്ചത്. കുട്ടികളുമായി കുടിക്കാഴ്ച നടത്തി അവരുമൊത്ത് സംഭാഷണത്തിലേർപ്പെടുകയും ചെയ്ത പാപ്പ കുരുന്നുകളുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.

കാരിത്താസിൻറെ ഇറ്റാലിയൻ ഘടകമാണ് “ഒത്തൊരുമിച്ചായിരിക്കുന്നത് ഉപരി മനോഹരം” എന്ന പദ്ധതിയുടെ ഭാഗമായി പരിപാടി ഒരുക്കിയത്. യുദ്ധത്തെക്കുറിച്ചുയർന്ന ഒരു ചോദ്യത്തിന് പാപ്പ, നാം കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ സമാധാനത്തിൻറെയും സൗഹൃദത്തിൻറെയും ശില്പികളായിത്തീരണമെന്നും ചെറുപ്പത്തിൽത്തന്നെ പരസ്പരം ബഹുമാനിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണെന്നും ഓർമ്മിപ്പിച്ചു. വത്തിക്കാൻ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന വേനൽക്കാല ശിബിരത്തിൽ പങ്കെടുക്കുന്ന 310 കുട്ടികളും യുക്രൈന്‍ സ്വദേശികളായ മുന്നൂറോളം കുട്ടികളുമാണ് കഴിഞ്ഞ ദിവസം വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ ഒരുമിച്ച് കൂടിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »