News - 2025
പെറുവിന്റെ ക്രിസ്തീയ പൈതൃകം വീണ്ടെടുക്കാന്‍ 'പ്രോലിമ'
പ്രവാചകശബ്ദം 12-07-2025 - Saturday
ലിമ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടന. പ്രോലിമ എന്ന പേരിലുള്ള സംഘടനയാണ് രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളുടെയും മറ്റും പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ലിമയുടെ കത്തോലിക്കാ പൈതൃകം, വാസ്തു ഭംഗി, സംസ്കാരം,എന്നിവ സംരക്ഷിക്കുകയും രാജ്യത്തിന്റെ ക്രിസ്തീയ പൈതൃകം തിരികെ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ദേവാലയ നിര്‍മ്മിതിയുടെ പുനരുദ്ധാരണം മാത്രമല്ല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ സ്വത്വത്തിന്റെ ഭാഗമായ ലിമയുടെ കത്തോലിക്ക പാരമ്പര്യം, പ്രദിക്ഷണം, ക്രിസ്തീയ മൂല്യങ്ങള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്. ലിമയുടെ ദൃശ്യവും അദൃശ്യവുമായ സാംസ്കാരിക മൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ പ്രോലിമ ആഗ്രഹിക്കുന്നുണ്ടെന്നും ഇതില്‍ ലിമയുടെ ക്രിസ്തീയ ചരിത്രത്തിന്റെ പ്രധാന ഭാഗമായ ദേവാലയങ്ങളുടെ പുനഃസ്ഥാപനമാണ് പ്രധാന ശ്രദ്ധവെച്ചിരിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
¡Transformamos espacios públicos en #BarriosAltos!
— Municipalidad de Lima (@MuniLima) April 19, 2025
La Iglesia Nuestra Señora de las Mercedarias ahora luce mejor gracias a la instalación de nuevas luminarias LED y una red eléctrica renovada.
Este proyecto mejora la visibilidad y seguridad en las calles aledañas. pic.twitter.com/QKkNEuyE0l
സാന്റോ ക്രിസ്റ്റോ ഡി ലാസ് മറവില്ലാസ്, സാന്റിയാഗോ അപ്പോസ്റ്റോല്‍ ഡെൽ സെർകാഡോ, ന്യൂസ്ട്ര സെനോറ ഡെൽ പ്രാഡോ, സാൻ കാർലോസ് എന്നീ പ്രമുഖ ദേവാലയങ്ങളിലും പുനരുദ്ധാരണം നടക്കുന്നുണ്ട്. സെന്റ് മാർട്ടിൻ ഡി പോറസിന്റെ നാമധേയത്തിലുള്ള സാന്റോ ഡൊമിംഗോയിലെ ബസിലിക്കയുടെ പുനരുദ്ധാരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഏകദേശം 2 മില്യൺ യുഎസ് ഡോളറാണ് ഇതിനായി ചെലവിട്ടത്. 1991-ൽ ലിമയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് പ്രോലിമ രൂപീകരിച്ചത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
