News

ഏറ്റവും പ്രായമുള്ള കര്‍ദ്ദിനാളുമാരില്‍ രണ്ടാമനായിരിന്ന കർദ്ദിനാൾ എസ്റ്റാനിസ്ലാവോ ദിവംഗതനായി

പ്രവാചകശബ്ദം 09-08-2025 - Saturday

ബ്യൂണസ് അയേഴ്‌സ്: അർജന്റീനയിലും ക്രൊയേഷ്യയിലും ഏറ്റവും കൂടുതൽ കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ എസ്റ്റാനിസ്ലാവോ എസ്റ്റെബാൻ കാർലിക് ദിവംഗതനായി. ലോകത്ത് ഏറ്റവും പ്രായമുള്ള കര്‍ദ്ദിനാളുമാരില്‍ രണ്ടാം സ്ഥാനത്തുള്ള വ്യക്തിയായിരിന്നു അദ്ദേഹം. 99 വയസ്സായിരിന്നു.

കഴിഞ്ഞ മെയ് മാസത്തിൽ ഹൃദയസംബന്ധമായ അസുഖത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹവുമായി ലെയോ പതിനാലാമൻ പാപ്പ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിന്നു. 2023-ല്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എഡ്വേർഡോ ഫ്രാൻസിസ്കോയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരിന്ന വ്യക്തിയായിരിന്നു കർദ്ദിനാൾ എസ്റ്റാനിസ്ലാവോ.

1926 ഫെബ്രുവരി 7 ന് അർജന്റീനയിലെ ക്രിക്വെനിക്കയ്ക്കടുത്തുള്ള ഗ്രിസാൻ ഗ്രാമത്തിൽ നിന്നുള്ള ക്രൊയേഷ്യൻ കുടിയേറ്റ കുടുംബത്തിലാണ് ജനനം. 1947-ൽ സെമിനാരിയിൽ ചേരുന്നതിന് മുമ്പ് കാർലിക് കോർഡോബയിൽ തന്റെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി.

1954-ൽ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1955-ൽ പൗരോഹിത്യം സ്വീകരിച്ചു. അർജന്റീനയിലുടനീളം വിവിധ ഇടങ്ങളില്‍ സേവനമനുഷ്ഠിച്ചു.1986 മുതൽ 2003 വരെ വടക്കുകിഴക്കൻ നഗരമായ പരാനയുടെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ 2007ൽ ബെനഡിക്ട് പാപ്പയാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »