India - 2025

സീറോ മലബാർ സഭ മുൻ ചാൻസലർ ഫാ. ആന്റണി കൊള്ളന്നൂരിന് വിട

പ്രവാചകശബ്ദം 06-09-2025 - Saturday

തൃശൂർ: സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ കൂരിയ മുൻ ചാൻസലർ റവ. ഫാ. ആന്റണി കൊള്ളന്നൂർ (69) നിര്യാതനായി. തൃശ്ശൂർ അതിരൂപതാംഗമായ ഫാ. ആന്റണി കൊള്ളന്നൂർ 2004 മുതൽ 15 വർഷക്കാലം സീറോ മലബാർ സഭയുടെ ആസ്ഥാനത്ത് ചാൻസലറായിരുന്നു. സഭയുടെ കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള ഫാ. ആന്റണി കൊള്ളന്നൂർ തൃശൂർ അതിരൂപതയിലും കല്യാൺ രൂപതയിലും ജൂഡീഷ്യൽ വികാർ, ചാൻസലർ, ഇടവക വികാരി, ഡയറക്‌ടർ തുടങ്ങീ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചിട്ടുണ്ട്. മൃതസംസ്ക്കാരം ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. മൃതസംസ്ക്കാര ശുശ്രൂഷകളിൽ സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, മാർ ടോണി നീലങ്കാവിൽ എന്നിവർ പങ്കെടുക്കും.


Related Articles »