India - 2026
ലോക വിദ്യാഭ്യാസ ജൂബിലി ആഘോഷത്തിൽ ഇന്ത്യയിൽനിന്നുള്ള ഏക പാനലിസ്റ്റായി ഫാ. റോബി കണ്ണൻചിറ
പ്രവാചകശബ്ദം 27-10-2025 - Monday
ന്യൂഡൽഹി: വത്തിക്കാനിൽ നടക്കുന്ന ലോക വിദ്യാഭ്യാസ ജൂബിലി ആഘോഷത്തിൽ ഇന്ത്യയിൽനിന്നുള്ള ഏക പാനലിസ്റ്റായി ഡൽഹി ചാവറ കൾച്ചറൽ സെൻറർ ഡയറക്‌ടർ ഫാ. റോബി കണ്ണൻചിറ സിഎംഐ പങ്കെടുക്കും. ലോകത്തിലെ വിവിധ വിദ്യാഭ്യാസ സംഘടനകളുമായി ചേർന്ന് ഇന്നു മുതൽ നവംബർ ഒന്നു വരെ വേൾഡ് യൂണിയൻ ഓഫ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സമകാലിക വിദ്യാഭ്യാസ ചലനാത്മതയെക്കുറിച്ച് സമൂഹ അവബോധം വളർത്തുക, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ പുരോഗതിക്ക് കത്തോലിക്ക അധ്യാപകരുടെ സംഭാവനകളെ ആദരിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

















