India - 2026
മോൺ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ റമ്പാൻ പട്ടം സ്വീകരണ ശുശ്രൂഷകൾ നാളെ
പ്രവാചകശബ്ദം 31-10-2025 - Friday
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മോൺ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ റമ്പാൻ പട്ടം സ്വീകരണ ശുശ്രൂഷകൾ നാളെ രാവിലെ 8.30ന് തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും. പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബാന മധ്യേയാണ് റമ്പാൻപട്ടം സ്വീകരണ ശുശ്രൂഷകൾ ആരംഭിക്കുന്നത്.
തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. യൂഹാനോൻ മാർ ക്രി സോസ്റ്റം, സാമുവേൽ മാർ ഐറേനിയോസ്, വിൻസെൻ്റ് മാർ പൗലോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ്, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് തുടങ്ങിയവർ സഹകാർമികരാകും.

















