News - 2026

കർദ്ദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം ജനുവരിയില്‍

പ്രവാചകശബ്ദം 10-11-2025 - Monday

വത്തിക്കാൻ സിറ്റി: ജനുവരിയിൽ കർദ്ദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം വിളിച്ചുചേർക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ. ജനുവരി ഏഴ്, എട്ട് തീയതികളിലാണു സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ അജൻഡ എന്താണെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടില്ല. കര്‍ദ്ദിനാള്‍ കോളേജിന്റെ ഡീൻ കൂടുതൽ വിശദാംശങ്ങളടങ്ങിയ കത്ത് സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ഏകോപന ഓഫീസ് ഉടനെ കൈമാറും.

സഭയുടെ പ്രത്യേക ആവശ്യങ്ങൾ അല്ലെങ്കിൽ എല്ലാ കർദ്ദിനാളുമാർക്കുമിടയിൽ വിശാലമായ കൂടിയാലോചന ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപാപ്പ വിളിച്ചുകൂട്ടുന്ന പ്രത്യേക സമ്മേളനങ്ങളാണ് അസാധാരണ കൺസിസ്റ്ററികൾ എന്നറിയപ്പെടുന്നത്. 2022 ഓഗസ്റ്റ് 29-30 തീയതികളിലായിരുന്നു വത്തിക്കാനിൽ ഏറ്റവുമൊടുവിൽ അസാധാരണ കൺസിസ്റ്ററി നടന്നത്.റോമൻ കൂരിയയുടെ പരിഷ്‌കരണമായിരുന്നു ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »