India - 2026
തെരഞ്ഞെടുപ്പു പരിശീലനം; ക്രൈസ്‌തവ ഉദ്യോഗസ്ഥർക്ക് ഇളവ് നല്‍കണമെന്ന് കെഎൽസിഎ
പ്രവാചകശബ്ദം 31-03-2026 - Tuesday
തെരഞ്ഞെടുപ്പു പരിശീലനം; ക്രൈസ്‌തവ ഉദ്യോഗസ്ഥർക്ക് ഇളവ് നല്‍കണമെന്ന് കെഎൽസിഎ
കൊച്ചി: വിശുദ്ധ വാരത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ചുമതലകളിലും ക്രൈസ്‌തവ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സം സ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കു നിവേദനം നൽകി. ബിഎൽഒ, പോളിംഗ് ഓഫീസർ ജോലികളിൽ സേവനമനുഷ്‌ഠിക്കുന്നവരിൽ വലിയൊരുവിഭാഗം ക്രൈസ്‌തവ വിശ്വാസികളാണെന്ന് കെഎൽസിഎ ചൂണ്ടിക്കാട്ടി.
ക്രൈസ്‌തവ ആരാധനാക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരേണ്ട ദിനങ്ങളാണ്. ഈ ദിവസങ്ങളിൽ പരിശീലനപരിപാടികളോ മറ്റു ഫീൽഡ് വർക്കുകളോ നിശ്ചയിക്കുന്നത് ഭരണഘടനയുടെ 25-ാം അനുഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.
ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ക്രൈസ്‌തവരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ ആരാധനകളിൽ പങ്കുചേരാൻ സാധിക്കുന്ന വിധത്തിൽ സമയക്രമത്തിൽ ഇളവ് നൽകുകയോ ചെയ്യണമെന്നു സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ മോൺ. ജോസ് നവാസ് എന്നിവർ ആവശ്യപ്പെട്ടു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















