News

പീഡിത ക്രൈസ്തവരുടെ നാമധേയത്തില്‍ നോര്‍വേയില്‍ പുതിയ ദേവാലയം

പ്രവാചകശബ്ദം 24-06-2026 - Wednesday

ഓസ്ലോ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദേവാലയം നോർവേയില്‍ സ്ഥാപിതമായി. മതേതരവൽക്കരണത്തിന്റെയും അക്രൈസ്തവ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവും വഴി കുപ്രസിദ്ധിയാര്‍ജ്ജിച്ച നോർവേയിലെ തലസ്ഥാന നഗരമായ നോർവേയിലെ ഓസ്ലോ രൂപതയ്ക്കു കീഴിലാണ് ഇക്കഴിഞ്ഞ ജൂൺ 20ന് ദേവാലയം കൂദാശ ചെയ്തത്.

അമേരിക്ക ആസ്ഥാനമായുള്ള ‘നസറായന്‍.ഓര്‍ഗ്’ എന്ന സന്നദ്ധ സംഘടനയുടെ മേല്‍നോട്ടത്തിലാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2017 മുതൽ സംഘടനയുടെ ആഭിമുഖ്യത്തില്‍ പീഡിത ക്രൈസ്തവരുടെ നാമധേയത്തില്‍ വിവിധയിടങ്ങളില്‍ ദേവാലയം യാഥാര്‍ത്ഥ്യമാക്കിയിരിന്നു. ലോകമെമ്പാടുമായി സംഘടന സ്ഥാപിച്ച എട്ടാമത്തെ ആരാധന കേന്ദ്രമാണിത്. ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ഫ്രെഡ്രിക് ഹാൻസെൻ മുഖ്യകാര്‍മ്മികനായി.

രാജ്യത്തു കത്തോലിക്കാ വിശ്വാസത്തിലേക്കു ചെറുതും എന്നാൽ ക്രമാനുഗതമായി വളരുന്നതുമായ വഴിത്തിരിവ് കാണാന്‍ കഴിയുന്നുണ്ടെന്നും പ്രത്യേകിച്ച് യുവ നോർവീജിയക്കാർക്കിടയിൽ, ഇത് സജീവമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ സാക്ഷ്യം, സ്വദേശത്ത് വിശ്വാസത്തിലേക്കുള്ള വഴി കണ്ടെത്തുന്നവർക്ക് പ്രോത്സാഹനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2017-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വെസ്റ്റ്‌ 34 തെരുവിലാണ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുള്ള ആദ്യത്തെ മരിയന്‍ ദേവാലയം തുറന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

More Archives >>

Page 1 of 1207