News

ഐ‌വി‌എഫ് ഇൻഷുറൻസ് വ്യാപന നിർദേശത്തിനെതിരെ യുഎസ് മെത്രാൻ സമിതി

പ്രവാചകശബ്ദം 16-07-2026 - Thursday

വാഷിംഗ്ടൺ ഡി.സി: സന്താനോത്പാദനത്തിന് എന്ന പേരില്‍ എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ തൊഴിൽ വകുപ്പിന്റെ പുതിയ ചട്ടനിർമാണ നിർദേശത്തിനെതിരെ അമേരിക്കൻ കത്തോലിക്ക മെത്രാൻ സമിതി രംഗത്ത്. നിർദിഷ്ട ശുപാര്‍ശ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെത്രാൻ സമിതിയും മറ്റ് കത്തോലിക്ക സംഘടനകളും തൊഴിൽ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.

MUST WATCH: കത്തോലിക്ക സഭ എന്തുക്കൊണ്ടാണ് ഐ‌വി‌എഫ് ചികിത്സയെ എതിര്‍ക്കുന്നത്? വ്യക്തമായ ഉത്തരം താഴെയുള്ള വീഡിയോയില്‍ കാണാം. (വാര്‍ത്ത താഴെ തുടരുന്നു..) ➤

ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണംവരെ ജീവൻ സംരക്ഷിക്കപ്പെടേണ്ട ദൈവദാനമാണെന്ന കത്തോലിക്ക സഭയുടെ പ്രബോധനത്തിന് ഈ നിർദേശം വിരുദ്ധമാണെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. ഐ‌വി‌എഫ് പ്രക്രിയയിൽ അനേകം ഭ്രൂണങ്ങൾ സൃഷ്ടിക്കപ്പെടുകയും അവയിൽ പലതും നശിപ്പിക്കപ്പെടുകയോ അനിശ്ചിതകാലത്തേക്ക് ശീതീകരിച്ച് സൂക്ഷിക്കപ്പെടുകയോ ചെയ്യുന്നത് മനുഷ്യജീവന്റെ അന്തസ്സിന് വിരുദ്ധമാണെന്നും ഇതിനോടകം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

ഐ‌വി‌എഫ് വിഷയത്തില്‍ വിശ്വാസപരമായ എതിർപ്പുകളുള്ള തൊഴിലുടമകളെ ഐ‌വി‌എഫ് ചികിത്സയ്ക്ക് സാമ്പത്തികമായി പിന്തുണ നൽകാൻ നിർബന്ധിതരാക്കുന്ന സാഹചര്യം മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും മെത്രാൻ സമിതി മുന്നറിയിപ്പ് നൽകി. ഐ‌വി‌എഫ് മരുന്നുകളുടെ വില കുറയ്ക്കുന്നതിനായി സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെയും നേരത്തെ പ്രതിഷേധം ശക്തമായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »