News - 2026
ഇസ്രയേലിലെ കത്തോലിക്ക ദേവാലയത്തിന് നേരെ അറബ് മുസ്ലിം വംശജനായ യുവാവിന്റെ ആക്രമണം
പ്രവാചകശബ്ദം 18-08-2026 - Tuesday
ടെല്‍ അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെൽ അവീവിലെ ജാഫ മേഖലയിലുള്ള കത്തോലിക്ക ദേവാലയത്തിന് നേരെ യുവാവിന്റെ ആക്രമണം. സെന്റ് ആന്റണി ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇരുപതു വയസ്സു പ്രായമുള്ള പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ഇസ്രായേല്‍ പോലീസ് വ്യക്തമാക്കി. പള്ളിയിലെ നിരവധി കുരിശുകളും മറ്റ് രൂപങ്ങളും അക്രമി തകര്‍ത്തിരിന്നു. ആക്രമണത്തിന് പിന്നില്‍ അറബ് മുസ്ലിം വംശജനാണ് എന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.
ദേവാലയത്തിന് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ തന്നെ പോലീസിന് പരാതി കൈമാറിയിരിന്നു. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിക്കുള്ളിലെ നിരവധി രൂപങ്ങള്‍ തകർത്ത് നിലത്തിട്ട നിലയിലും, പല കുരിശുകളും ഒടിച്ച നിലയിലുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വൈകാതെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു.
An Israeli Arab Muslim man was arrested for smashing crosses, statues in Jaffa's St. Anthony's Church
— Saad Abedine (@SaadAbedine) August 17, 2026
According to the police, they were called on Sunday morning and informed of the incident. Police arrived at the scene to investigate and found that the church had been… pic.twitter.com/mFAutOkdae
അതേസമയം സമീപകാലത്തായി ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്ടായേലില്‍ വര്‍ദ്ധിച്ച് വരികയാണ്. ജെറുസലേമിലെ സെന്റ് ജെയിംസ് അർമേനിയൻ കത്തീഡ്രലിനു നേരെ കല്ലെറിയുകയും തുപ്പുകയും ചെയ്ത സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി ഈ മാസം ആദ്യം ഇസ്രായേൽ പോലീസ് അറിയിച്ചിരുന്നു. അറസ്റ്റിലായവരിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരും ഒരാൾ മുതിർന്ന വ്യക്തിയുമായിരിന്നു. സംഭവങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്ന അർമേനിയൻ സ്ത്രീയെ സംഘം അധിക്ഷേപിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















