
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഭാഗമായ ബർമിംഗ്ഹാമിലെ സെഹിയോൻ Second Saturday കണ്‍വെൻഷൻ നയിക്കുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ ടീമും നയിക്കുന്ന ദ്വിദിന കണ്‍വെൻഷൻ സാൽഫോർഡിലെ Saints Peter & Paul പള്ളിയിൽ വച്ച് നവംബർ 5, 6 തീയതികളിൽ നടത്തപ്പെടുന്നു.
സാൽഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽനടക്കുന്ന ഈ കണ്‍വൻഷന്റെ ആദ്യ ദിവസമായ നവംബർ 5 വ്യാഴാഴ്ച, ശുശ്രുഷകൽ രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 6 മണിക്ക് അവസാനിക്കുന്നതാണ്. രണ്ടാം ദിന കണ്‍വെൻഷൻ നവംബർ 6 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 3 മണിക്ക് അവസാനിക്കും.
ദൈവ സ്തുതി ആരാധന, വചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങൾ, ഗാന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന, രോഗ ശാന്തി ശുശ്രുഷ, കുബസാരം, വിശുദ്ധ കുർബാന എന്നിവ മുഖ്യ ശുശ്രുഷകൾ ആയിരിക്കും.
കണ്‍വെൻഷനു ഒരുക്കമായി നവംബർ 2,3,4 തീയതികളിൽ രാവിലെ 9 മുതൽ 6 മണി വരെ ദിവ്യ കാരുണ്യ ആരാധനയും, ജപമാലകളും ഉണ്ടായിരിക്കുന്നതാണ്.
സാൽഫോർഡ് സീറോ മലബാർ ചാപ്ലിൻ റവ. ഫാ. തോമസ് തൈകൂട്ടത്തിലും കമ്മറ്റി അംഗങ്ങൾക്ക് വേണ്ടി ട്രെസ്റ്റിമാരായ Sage Sebastian, Shaji Joseph എന്നിവർ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഈ ദ്വിദിന കണ്‍വെൻഷനിലേക്ക് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി എത്തിച്ചേരുവാൻ പ്രത്യേകം ക്ഷണിക്കുന്നു.
കണ്‍വെൻഷൻ ഹാളിന്റെ അഡ്രസ് :-
SS. Peter & Paul Church,
Park Road,
Salford - M6 8JR
കൂടുതൽ വിവരങ്ങൾക്ക് :
Mr. Shaji Joseph - 07888784878 (കണ്‍വീനർ)
Mr. Sage Sebastian - 07770926999