News - 2025

വത്തിക്കാന്‍ ദിവ്യാരാധന സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയശേഷം, പുതിയ 27 അംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു

സ്വന്തം ലേഖകന്‍ 29-10-2016 - Saturday

വത്തിക്കാന്‍: എല്ലാവരെയും അംമ്പരപ്പിക്കുന്ന തീരുമാനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്റെ ദിവ്യാരാധാന സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയ അംഗങ്ങളെ നിയോഗിച്ചു. ദിവ്യാരാധന സമിതിയിലേക്ക് നിയമിതരായിരിക്കുന്ന 27 പേരും പുതിയ അംഗങ്ങളാണ്. വത്തിക്കാനിലെ വിവിധ സമിതികളിലേ അംഗങ്ങളെ മാര്‍പാപ്പ നിശ്ചിത സമയത്തിനു ശേഷം മാറ്റി നിയമിക്കാറുണ്ടെങ്കിലും, ഒരു സമിതിയിലെ എല്ലാ പഴയ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയവരെ നിയമിക്കുന്നത് ആദ്യമായിട്ടാണ്.

ദീര്‍ഘവര്‍ഷങ്ങള്‍ ഒരേ സമിതിയില്‍ തുടരുന്ന കര്‍ദിനാളുംമാര്‍ക്കും, ബിഷപ്പുംമാര്‍ക്കും മറ്റു സമിതികളുടെ ചുമതലകള്‍ നല്‍കുന്ന പതിവ് സാധാരണയാണ്. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ കല്‍പ്പനയിലാണ് ദിവ്യാരാധന സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റി പുതിയ ആളുകളെ നിയമിച്ചതായി വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പഴയ ദിവ്യാരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് ആയിരുന്നു. ആരാധന രീതികളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച വ്യക്തിയായിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ്.

പുതിയതായി നിയമിതരായ അംഗങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പീട്രോ പരോളിനും ഉള്‍പ്പെടുന്നു. വൈദികരുടെ കോണ്‍ഗ്രിഗേഷന്റെ ചുമതലയുള്ള കര്‍ദിനാള്‍ ബിനിയാമിനോ സ്‌റ്റെല്ലാ, വത്തിക്കാന്‍ സാംസ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയാന്‍ഫ്രാന്‍സ്‌കോ റാവസി, ആര്‍ച്ച് ബിഷപ്പ് പിയിറോ മരീനി തുടങ്ങിവരും പുതിയ സമിതിയില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ നിന്നും ബിഷപ്പ് ആര്‍തര്‍ സിരാറ്റെലിക്ക് മാത്രമാണ് ദിവ്യാരാധന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


Related Articles »