News - 2025

2017-2019 കാലയളവിലേക്കുള്ള യുവജനസംഗമത്തിന്റെ പ്രമേയം വത്തിക്കാന്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

വത്തിക്കാന്‍: അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കത്തോലിക്കാ യുവജനദിനാചരണങ്ങളുടെ പ്രമേയം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായി നടക്കുന്ന കത്തോലിക്കാ യുവജന സംഗമങ്ങളിലേക്കുള്ള പ്രമേയം, അല്‍മായര്‍-കുടുംബം- ജീവന്‍ എന്നിവയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ വകുപ്പാണ് പ്രസിദ്ധപ്പെടുത്തിയത്. വി. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വാക്യങ്ങളാണ് പ്രമേയവാക്യങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്.

2017-ല്‍ "ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു" (ലൂക്കാ 1:49), 2018- ല്‍ "മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1:30), 2019-ല്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38) എന്നീ പ്രമേയ വാക്യങ്ങളെ ആസ്പദമാക്കിയാണ് സംഗമം നടക്കുക. ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയെയും ബന്ധിപ്പിക്കുന്നതാണ് ഈ പ്രമേയങ്ങള്‍.