India - 2026
ലാ വിറ്റ പ്രോലൈഫ് നാഷ്ണല്‍ അവാര്‍ഡ് സമ്മാനിച്ചു.
അമല്‍ സാബു 07-12-2016 - Wednesday
ഇരിങ്ങാലക്കുട: ജീവന്റെ സംരക്ഷണ മേഖലയില്‍ മികച്ച സേവനങ്ങള്‍ കാഴ്ച വച്ച ഏഴു പ്രോലൈഫ് നേതാക്കന്മാര്‍ക്ക് ലാ വിറ്റ പ്രോലൈഫ് നാഷനല്‍ അവാര്‍ഡ് സമ്മാനിച്ചു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, ഡോ മേരി മാഴ്‌സലസ്, ഫിന്റോ ഫ്രാന്‍സിസ്, സാലു എബ്രഹാം, സന്തോഷ് സക്കറിയ, ജെയിംസ് ആഴ്ചങ്ങാടന്‍, സജി തോമസ്‌കല്ലേലി എന്നിവര്‍ക്കാണ് അവാര്‍ഡ്. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മൂന്നു ദിവസങ്ങളിലായി സഹൃദയ കോളജില്‍ നടന്ന ദേശീയ പ്രോലൈഫ് കോണ്‍ഫ്രന്‍സിന്‌റെ സമാപന ദിവസമായിരിന്നു വിശിഷ്ട്ട സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചത്.
വ്യക്തിപരമായ ജീവിതസാക്ഷ്യം വഴിയും സഭയിലും സമൂഹത്തിലും മനുഷ്യജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രകടനം കാഴ്ച വെച്ച വ്യക്തികളുടെ പാതയില്‍ അനേകര്‍ മുന്നോട്ട് വരണമെന്ന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ജീവിക്കുവാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വ്യക്തികളും പ്രസ്ഥാനങ്ങളും മുന്നോട്ട് വരുന്നുണ്ട്. എന്നാല്‍ ജനിക്കാനുള്ള അവകാശത്തിന് വേണ്ടി വാദിക്കുവാനും പ്രാര്‍ത്ഥിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രതിബദ്ധയുള്ള വ്യക്തികള്‍ മുന്നോട്ട് വരണമെന്ന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കയിലെ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫാ. ഷെനാൻ ബൊക്കെ, ഡയറക്ടർമാരായ ഡോ. ബ്രയൻ ക്ലോവ്സ്, ഡോ. ലിഗായ അക്കോസ്റ്റ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും സംയുക്‌തമായാണ് 'ലാ വിറ്റ' സംഘടിപ്പിച്ചത്.

















