Events - 2026

രണ്ടാംശനിയാഴ്ച കൺവെൻഷൻ 10 ന്: സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ: മാർ സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ

ബാബു ജോസഫ് 07-12-2016 - Wednesday

കത്തോലിക്കാ നവ സുവിശേഷവത്കരണം വരും നാളുകളിൽ സീറോ മലബാർ സഭയിലൂടെയെന്നതിന്റെ തുടക്കമായിക്കൊണ്ട്, റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന, ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന യൂറോപ്യൻ നവ സുവിശേഷവത്കരണത്തിന്റെ പ്രധാന സംഗമവേദിയായ, രണ്ടാംശനിയാഴ്ച ബൈബിൾ കൺവെൻഷനിൽ ഇത്തവണ സീറോ മലബാർ വി.കുർബാന ഇംഗ്ലീഷിൽ നടത്തപ്പെടും.ഉണ്ണീശോയുടെ തിരുപ്പിറവിയ്കൊരുക്കമായി നടക്കുന്ന ഡിസംബർ മാസ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ്.മാർ.ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയ്ക് മുഖ്യകാർമ്മികത്വം വഹിക്കും.

ലോക സുവിശേഷവത്കരണത്തിന് മലയാളികൾ ദൈവികഉപകരണങ്ങളായി എങ്ങനെ മാറുന്നുവെന്ന് വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോൻ യൂറോപ്പ് ടീം ഇത്തവണ ക്രിസ്മസിന് മുന്നോടിയായി ഏറെ ആത്മീയ ഒരുക്കത്തോടെ രണ്ടാംശനിയാഴ്ച കൺവെൻഷൻ നയിക്കുമ്പോൾ മാർ സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യം വിശ്വാസികൾക്ക് ഒരേസമയം ആത്മീയ അഭിഷേകവും ആത്മബലവും പകർന്നുനൽകും. ഇംഗ്ലീഷിലുള്ള സീറോ മലബാർ കുർബാനയിൽ വിവിധ ഭാഷാ ദേശക്കാരായ ആളുകൾ പങ്കാളികളാകുമ്പോൾ അത് വരും കാലങ്ങളിൽ യൂറോപ്പിൽ കത്തോലിക്കാ സഭയുടെ തിരിച്ചുവരവ് സീറോ മലബാർ സഭയിലൂടെയെന്നതിന്റെ തുടക്കമായിത്തീരും.

പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ ആരംഭിക്കുന്ന കൺവെൻഷനിൽ പ്രമുഖ സുവിശേഷപ്രവർത്തകൻ മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പൂർണ്ണമായും ഇംഗ്ലീഷിലുള്ള പ്രത്യേക കൺവെൻഷൻ ഉണ്ടായിരിക്കും. ദൈവിക ഇടപെടലുകളിലൂടെ ജീവിത നവീകരണവും, മാനസാന്തരവും, അത്ഭുതങ്ങളും അടയാളങ്ങളും, രോഗശാന്തിയും ഈ അനുഗ്രഹീത ശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യമായിരുന്നവ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു.

കൺവെൻഷനായി എത്തിച്ചേരുന്ന ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ ആദ്യമായി എത്തിച്ചേരുന്ന ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലിനെ ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി, സിസ്റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ സെഹിയോൻ കുടുംബം സ്വീകരിക്കും. യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് കോച്ചുകൾ ഒരുക്കിയിട്ടുണ്ട്.

ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ ഒരുങ്ങുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും യേശുനാമത്തിൽ ഏവരേയും ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ്:

BETHEL CONVENTION CENTRE

KELVIN WAY

WEST BROMWICH

BIRMINGHAM.

B70 7JW.

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി. 07878149670

അനീഷ്. 07760254700

വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്:

ടോമി ചെമ്പോട്ടിക്കൽ. 07737935424.