India - 2025

ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ പിതാവ് നിര്യാതനായി

സ്വന്തം ലേഖകന്‍ 03-01-2017 - Tuesday

ആലപ്പുഴ: പ്രശസ്ത ധ്യാനഗുരുവും കപ്പൂച്ചിന്‍ സന്യാസ സഭാംഗവുമായ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ പിതാവും വട്ടയാൽ ലൂർദ്മാതാ യുപി സ്കൂൾ റിട്ട. ഹെഡ്മാറ്ററുമായിരിന്ന കട്ടിക്കാട് വീട്ടില്‍ പി. ജോസ് (85) നിര്യാതനായി. മൃതസംസ്കാരം നാളെ 3.30നു പൂങ്കാവ് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ദേവാലയത്തില്‍ വെച്ചു നടക്കും. ചമ്പക്കുളം അമിച്ചകരി തുണ്ടുപറമ്പിൽ മേരിയാണ് ഭാര്യ.

മക്കൾ: പ്രീതി ജോസ് (ഹെഡ്മിസ്ട്രസ്, വിവിഎസ്ഡി എൽപിഎസ് പാതിരപ്പള്ളി), ജിമ്മി കെ.ജോസ് (പൊ‌തു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ), സെൻ കെ.ജോസ് (ബ്രിട്ടീഷ് അമേരിക്കൻ അക്കാദമി, മസ്ക്കറ്റ്), ഫാ. ബോബി ജോസ് കട്ടികാട് (കപ്പൂച്ചൻ ധ്യാനഗുരു), റ്റാസിറ്റസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ, മസ്ക്കത്ത്). മരുമക്കൾ: ജോയി പുലിമുഖത്ത് (സിവിൽ എൻജിനീയർ), റാണി തോമസ് (ഹെഡ്മിസ്ട്രസ്, എസ്എൽപുരം ഗവ. ഹൈസ്കൂൾ), റോമിയോ ഷൈൻ, നിധി മാത്യു (ഇരുവരും അധ്യാപകർ, ഇന്ത്യൻ സ്കൂൾ, മസ്ക്കത്ത്).

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 38