India - 2025
കരുണയുടെ ജൂബിലി വര്‍ഷാരംഭത്തില്‍ കരുണാഭിഷേക ധ്യാനം മാര്‍ മാത്യു വാണിയകിഴക്കേല്‍ ഉത്ഘാടനം ചെയ്യും.
സ്വന്തം ലേഖകൻ 09-11-2015 - Monday
കരുണയുടെ ജൂബിലി വര്‍ഷാരംഭത്തില്‍ വൈദികര്‍, സിസ്റ്റേഴ്സ്, വചന പ്രഘോഷകര്‍, പ്രയര്‍ ഗ്രൂപ്പ് ലീഡേഴ്സ്, കൗണ്‍സിലേഴ്സ്, ഫാമിലി യൂണിറ്റു ഭാരവാഹികള്‍, സര്‍വീസ് ടീം അംഗങ്ങള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കായി നടത്തുന്ന കരുണാഭിഷേക ധ്യാനം മാര്‍ മാത്യു വാണിയകിഴക്കേല്‍ ഉത്ഘാടനം ചെയ്യും.
2015 ഡിസംബര്‍ 7-ാം തീയ്യതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 13-ാം തീയ്യതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ഈ ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ തോമസ് പോളാണ്. എറണാകുളത്ത് ആലുവയിലുള്ള വിമല്‍ ജ്യോതി റിന്യൂവല്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്ന ഈ ധ്യാനത്തിന് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Mrs. Anitha Santhosh 9995594311