Christian Prayer - August 2026
വി. ഡൊമിനിക് സാവിയോനോടുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 22-08-2022 - Monday
കര്‍ത്താവായ ദൈവമേ, വി. ഡോമിനിക് സാവ്യോയെ ആദ്ധ്യാത്മിക ജ്ഞാനവും, വിശുദ്ധിയും, നിറച്ച് യുവാക്കളുടെ മാതൃകയായി ഉയര്‍ത്തിയതിനെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു, യുവജനങ്ങളുടെ സ്നേഹിതനായ യേശുവേ, വി.ഡോമിനിക്കിനെ അനുകരിച്ച് അങ്ങേക്ക് സാക്ഷികളായി തീരുന്നതിന് എല്ലാ യുവജനങ്ങളെയും അനുഗ്രഹിക്കേണമേ.
വി. ഡോമിനിക് സാവിയോയെ അങ്ങയെപ്പോലെ ഈശോയെ ഉറ്റ സുഹൃത്തായി സ്വീകരിക്കാനും, അവിടുത്തെ തിരുമുന്‍പില്‍ സ്തുതി ഗീതങ്ങള്‍ ആലപിക്കുവാനും ഞങ്ങളേയും സഹായിക്കണമേ. ദിവ്യകാരുണ്യ ഈശോയേ, വിശുദ്ധന്‍ വഴി ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം......സാധിച്ചു തരണമേ. ആമ്മേന്‍.

















