News - 2025
വിവാഹ മോചന-പുനര്‍ വിവാഹ പ്രബോധനത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍
സ്വന്തം ലേഖകന്‍ 05-02-2017 - Sunday
വത്തിക്കാന്‍ സിറ്റി-വിവാഹ മോചന-പുനര്‍വിവാഹ പ്രബോധനത്തെപ്പറ്റിയുള്ള പരസ്യചര്‍ച്ചകള്‍ സഭക്ക് ദോഷം ചെയ്യുമെന്ന് വത്തിക്കാന്റെ പ്രബോധന വിഭാഗം മേധാവി കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ മുന്നറിയിപ്പു നല്‍കി .അമോറിസ് ലെത്തിത്തിയ എന്ന പ്രബോധനരേഖ വളരെ വ്യക്തമാണെന്ന്, നിരവധി കര്‍ദ്ദിനാളന്മാര്‍ പ്രബോധനത്തിന്റെ സമകാലിക പ്രസക്തിയെ ചോദ്യം ചെയ്‌ത് പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ സഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കും മാത്രമല്ല എല്ലാവര്‍ക്കും പരിശുദ്ധ പിതാവിനു കത്തെഴുതാനുള്ള അവകാശമുണ്ട്. ഇത് പരസ്യമാക്കിയത് എന്നെ അത്ഭുതപ്പെടുത്തി കാരണം, പോപ്പിനെ പ്രതികരിക്കാന്‍ ഇത് നിര്‍ബന്ധിതനാക്കി -വിശ്വാസ പ്രബോധന വിഭാഗം തലവനായ കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു.എനിക്കിത് ഇഷ്ടമല്ല ,പരസ്യമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് സഭക്ക് ദോഷം ചെയ്യും-അദ്ദേഹം കൂട്ടി ചേര്‍ത്തു.
വിവാഹ മോചന-പുനര്‍വിവാഹ പ്രബോധനങ്ങള്‍ കാലഹരണപ്പെട്ടതാണൊ അല്ലയോ എന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നാലു പ്രമുഖ കര്‍ദ്ദിനാളന്മാര്‍ രണ്ടുമാസം മുമ്പ് ഒപ്പിട്ടു നല്‍കിയ കത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇതു വിശദീകരിച്ചത്. പ്രബോധനത്തിലെ അഞ്ച് വ്യാഖ്യാനങ്ങളെപ്പറ്റിയുള്ള സംശയങ്ങളെ ദൂരീകരിക്കണമെന്നായിരുന്നു കര്‍ദ്ദിനാളന്മാരുടെ ആവശ്യം കര്‍ദ്ദിനാള്‍ മുള്ളറുടെ ശ്രദ്ധയില്‍ പെടുത്താനും അവര്‍ ശ്രമിച്ചു.കര്‍ദ്ദിനാളന്മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ് മുള്ളര്‍(സഭയുടെ ശാസ്‌ത്രീയ ചരിത്രം പൊന്തിഫിക്കല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് ), റെയ്‌മണ്ട് ബ്രൂക്ക്(ഓര്‍ഡര്‍ ഓഫ് മാള്‍ട്ട കോണ്‍ഗ്രിഗേഷന്‍ രക്ഷാധികാരിയും അപ്പോസ്‌തോലിക് സിഗ്നേചറയുടെ മുന്‍ തലവനും),കാര്‍ലോ കഫ്‌റ(ബൊളോഗ്നയിലെ മുന്‍ ആര്‍ച്ച് ബിഷപ്പ്),ജോക്കിം മിസ്‌നര്‍ കൊളോണിലെ മുന്‍ ആര്‍ച്ച് ബഷപ്പ് എന്നിവരാണ് പോപ്പിനു കത്തയച്ചത്. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു സ്വകാര്യമായി കത്തയച്ചതെങ്കിലും പോപ്പില്‍ നിന്നും മറുപടിയൊന്നും ലഭിക്കാതിരുന്നതിനാല്‍ നവംബറില്‍ ഇത് ഇവര്‍ പരസ്യമാക്കുകയായിരുന്നു.
മാര്‍പാപ്പയുടെ മൗനം പ്രബോധനത്തെപ്പറ്റിയുള്ള ചര്‍ച്ചകളും വിചിന്തനങ്ങളും സമാധാനപരമായും ആദരവോടേയും തുടരാനുള്ള സൂചനയായി കരുതുന്നതിനാല്‍ ദൈവമക്കള്‍ക്കായി തങ്ങളുടെ അടിസ്ഥാന പ്രബോധന രേഖകള്‍ സമര്‍പ്പിക്കുന്നുവെന്ന മുഖവുരയോടെ ആയിരുന്നു കത്ത് പരസ്യമാക്കിയത്.
പോപ്പിനയച്ച കത്ത് പരസ്യമായതോടെ ഉണ്ടായ സംവാദം മാര്‍പാപ്പയുടെ മൗനത്തെപ്പോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കി. മാത്രമല്ല,പ്രബോധനത്തെ കാലാനുസൃതമായി തിരുത്തണമെന്നും ചില ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു.അമോറിസ് ലാത്തെത്തിയ വളരെ വ്യക്തമായ പ്രബോധന രേഖയാണ് .അതു പോപ്പ് തിരുത്താനുള്ള യാതൊരു സാധ്യതയുമില്ല . ഇതു ഇപ്പോള്‍ സാധിക്കുന്ന കാര്യവുമല്ല. കാരണം തോമാശ്ലിഹ പറഞ്ഞതു പോലെ വിശ്വാസത്തിനു ഇത് അപകടകരമായതല്ല. തിരുത്തലില്‍ നിന്നും നാം വളരെ അകലെയാണ് .ഇത്തരം കാര്യങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യുന്നത് സഭക്കു നഷ്ടങ്ങളുണ്ടാക്കും.വിവാഹത്തെപ്പറ്റിയുള്ള യേശുനാഥന്റെ പ്രബോധനം ഇതില്‍ മുഴുവനും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്,രണ്ടായിരം വര്‍ഷത്തെ ചരിത്രമുണ്ടിതിന്-കര്‍ദ്ദിനാള്‍ ജെറാഡ് മുള്ളര്‍ പറയുന്നു.
പ്രബോധന രേഖയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത് അസാധാരണ ചുറ്റുപാടില്‍ ജീവിക്കുന്നവരെ തിരിച്ചറിയാനാണ്..എന്നിട്ടവരെ ശരിയായ വഴിയിലൂടെ സഞ്ചരിക്കാന്‍ സഹായിച്ച് കൂദാശകളുടേയും ക്രിസ്‌തീയ വിവാഹത്തിന്റെയും അന്തസത്ത ഉള്‍ക്കൊണ്ട്, സഭയില്‍ പുതിയ സമുന്വയം സാധ്യമാക്കുകയാണ് പരിശുദ്ധ പിതാവിന്റെ പ്രസ്‌തുത രേഖ ലക്ഷ്യമിടുന്നത്.ഇതില്‍ താനൊരു എതിര്‍പ്പും കാണുന്നില്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.
ഒരുവശത്ത് വിവാഹത്തെക്കറിച്ചുള്ള വളരെ വ്യക്തമായ പ്രബോധനവും മറുവശത്ത് വിവാഹിതര്‍ അകപ്പെടുന്ന പ്രശ്‌നങ്ങള്‍ മൂലം സഭയുടെ ഉത്തരവാദിത്വത്തില്‍ നിന്നുണ്ടാകുന്ന ആശങ്കകളുമാണ് നിലനില്‍ക്കുന്നത്.ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ല്‍ പുറപ്പെടുവിച്ച കുടുബത്തിലെ സ്‌നേഹത്തെപ്പറ്റിയുള്ള അനുശാസനകള്‍ സഭയിലെ അച്ചടക്കത്തിനു കോട്ടമുണ്ടാക്കിയിട്ടില്ല.
വിവാഹമോചിതര്‍ക്കും പുനര്‍വിവാഹിതര്‍ക്കും പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാമെന്ന മാര്‍പ്പാപ്പയുടെ രേഖ ഏറെ വിവാദത്തിനു വഴി തെളിയിച്ചു.
അമോറിസ് ലെത്തെത്തിയയിലൂടെ ഫ്രാസിസ് പാപ്പ ഇത്രകാലം കാത്തു സൂക്ഷിച്ച സഭയുടെ അച്ചടക്കത്തെ ഇല്ലാതാക്കിയതായി എതിര്‍പക്ഷം ആരോപിക്കുന്നു. വിവാഹമോചിതര്‍ക്കും പുനര്‍വിവാഹിതര്‍ക്കും കുര്‍ബാനയെന്ന കുദാശ സ്വീകരിക്കാന്‍ അവസരം നല്‍കുന്നതിലൂടെ കത്തോലിക്കാ സഭ ഇതുവരെ പഠിപ്പിച്ചതും വേദപുസ്‌തകം അനുശാസിക്കുന്നതുമായ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുകയാണെന്നാണ്‌അവരുടെ പക്ഷം.
എന്നാല്‍ സഭയില്‍ അഗാധമായി വേരൂന്നിയ അച്ചടക്കത്തെ എടുത്തുകളയുകയായിരുന്നപ ലക്ഷ്യമെങ്കില്‍ മാര്‍പ്പാപ്പ അത് നേരിട്ടു പറയുമായിരുന്നെന്ന് കര്‍ദ്ദിനാള്‍ ജെറാള്‍ മുള്ളര്‍ സ്‌പെയിനിലെ ഒരു സെമിനാരിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കവേ വ്യക്തമാക്കി.
മാര്‍പ്പാപ്പയുടെ വിവാഹമോചന-പുനര്‍ വിവാഹ പ്രബോധനം വ്യത്യസ്‌ത പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. കാര്‍ദ്ദിനാള്‍ ജെറാള്‍ മുള്ളറെ പോലുള്ളവര്‍ പോപ്പിന്റെ ചാക്രിക ലേഖനം സഭയെ വിശ്വാസപരമായി യാതൊരുവിധത്തിലും മാറ്റത്തിനു വിധേയമാക്കില്ലെന്നു പറയുമ്പോള്‍ ഇതുവരെ അനുവര്‍ത്തിച്ച ശാസനകളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നുമു ള്ള വ്യതിചലനമാണന്നു വാദിക്കുന്നു ചിലര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തുടക്കമിട്ട നവോന്ഥാനത്തിന്റെ തുടക്കമായിട്ടും അമോറിസ് ലെത്താത്തിയയെ കാണുന്നവരുണ്ട്.
