News

മാര്‍പാപ്പയും ട്രംബും മേയില്‍ കൂടിക്കാഴ്‌ച നടത്തുമെന്ന പ്രതീക്ഷ

സ്വന്തം ലേഖകന്‍ 07-02-2017 - Tuesday

വത്തിക്കാന്‍ സിറ്റി: ലോക നേതാക്കളായ പ്രാന്‍സിസ്‌ മാര്‍പാപ്പയും പുതിയതായി സ്ഥാനമേറ്റ അമേരിക്കന്‍ പ്രസിഡന്റെ്‌ ഡോണള്‍ഡ്‌ ട്രംബും മേയില്‍ കൂടിക്കാഴ്‌ച നടത്തുമെന്ന്‌ പ്രതീക്ഷ. ഇററലിയിലെ സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംബ്‌ പോകാന്‍ തീരുമാനിച്ചതോടെയാണ്‌ ലോകത്തിലെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള പോപ്പും ലോക ശക്തിയായ അമേരിക്കയുടെ ഭരണാധികാരിയും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക്‌ കളമൊരുങ്ങുന്നത്‌.അമേരിക്കന്‍ പ്രസിഡന്റ്‌ സിസിലിയിലെത്തുമ്പോള്‍ മാര്‍പാപ്പയെ കാണുമെന്ന്‌ നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.പ്രസിഡന്റ്‌ ജി7 നേതാക്കളുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കുമെന്ന്‌ വെറ്റ്‌്‌ ഹൗസ്‌ ഇന്നലെ സ്ഥിരീകരിച്ചു.

ട്രംബിന്റെ മുന്‍ഗാമികളും സ്ഥാനമേറ്റ്‌ അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2009ല്‍ ബാറക്‌ ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട്‌ പതിനാറാമനുമായും 2001ല്‍ ജോര്‍ജ്‌ ഡബ്ലിയു ബുഷ്‌ ജോണ്‍ പോള്‍ രണ്ടാമനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

രണ്ടു നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്‌ച എന്നു നടക്കുമെന്നതിനെപ്പറ്റി പരിശുദ്ധ പിതാവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നില്ലെങ്കിലും മേയ്‌ 26-27ല്‍ ടറോമിനയില്‍ നടക്കുന്ന സമ്മേളനം ഇരുവര്‍ക്കും നേരില്‍ കാണാനുള്ള വേദിയൊരുക്കുമെന്ന്‌്‌ വത്തിക്കാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇറ്റലിയിലേക്കുള്ള പ്രസിഡന്റ്‌ ട്രംബിന്റെ യാത്ര പോപ്പിനെ കാണാനുള്ള അവസരം ഒരുക്കുമെന്ന്‌ നയതന്ത്ര വക്താവ്‌ ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ ഇറ്റലിയില്‍ വന്ന്‌ പോപ്പിനെ കാണാതെ പോയാല്‍ അതൊരു അവഹേളനയായി വ്യാഖ്യാനിക്കപ്പെടും. പ്രത്യേകിച്ച്‌ ട്രംബിന്റെ കുടിയേറ്റ നയത്തെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കെ. രാഷ്ട്രീയത്തില്‍ എത്ര ഉന്നത അധികാരസ്ഥാനത്തിരുന്നാലും മാര്‍പാപ്പയുടെ നീരസത്തിനിരയാകുന്നത്‌ ബുദ്ധിയല്ലെന്ന പക്ഷക്കാരനാണ്‌ പ്രസിഡന്റ്‌.

എന്നാല്‍,കൂടിക്കാഴ്‌ചയെപ്പറ്റി നയതന്ത്രവൃത്തങ്ങളില്‍ ആശങ്കകളേറെ നിനില്‍ക്കുന്നുണ്ട്‌. അടിസ്ഥാനപരമായി വളരെ വ്യത്യസ്‌ത അജണ്ടകളുള്ള ആത്മീയ നേതാവാണ്‌. ലോകക്രമവും സ്‌നേഹവുമെല്ലാം ഇതില്‍ ഉള്‍പ്പെടുമെങ്കിലും ട്രംബാകട്ടെ, ആദ്യം അമേരിക്ക എന്ന ആശയമുള്ള ദേശീയ വാദിയായിട്ടാണ്‌ കണക്കാക്കുന്നത്‌. പോപ്പിനെയാണെങ്കില്‍ ആഗോള ഇടതു പക്ഷ നേതാവായിയും കരുതുന്നു വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണലിനെപ്പോലുള്ള ചിലര്‍. സമത്വ ചിന്തകളും ആഗോള താപനത്തെപ്പറ്റിയുള്ള സമീപനങ്ങളുമാണ്‌ ഇതിനു കാരണം. ട്രംബിന്റെ കുടിയേറ്റ നിയമത്തിന്റെ കടുത്ത വിമര്‍ശകനാണ്‌ പോപ്പ്‌ ഫ്രാന്‍സിസ്‌. റിപ്പബ്ലിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയെ ക്രൈസ്‌തവനല്ലെന്നു കൂടെ മാര്‍പാപ്പ പറഞ്ഞിരുന്നു, മെക്‌സിക്കോക്കും അമേരിക്കക്കുമിടയില്‍ മതില്‍കേട്ടുമെന്ന ട്രംബിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു ഇത്തരമൊരു അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയത്‌.