News - 2025
ddd
സ്വന്തം ലേഖകന്‍ 02-03-2017 - Thursday
തിരുവനന്തപുരം: വേനൽക്കാലത്തെ തിരക്ക് ഒഴിവാക്കാൻ കൊച്ചുവേളി, കാരയ്ക്കൽ റൂട്ടിൽ നാഗർകോവിൽ വഴി ദക്ഷിണ റെയിൽവേ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകൾ ഓടിക്കും. എട്ടു മുതൽ ജൂണ്‍ 28 വരെയായിരിക്കും ഈ സർവീസുകൾ. കൊച്ചുവേളിയിൽ നിന്ന് ബുധനാഴ്ചകളിൽ 8.15 ന് പുറപ്പെടുന്ന കൊച്ചുവേളി - കാരയ്ക്കൽ പ്രതിവാര സ്പെഷൽ ട്രെയിൻ തൊട്ടടുത്ത ദിവസം 3.45 ന് കാരയ്ക്കലിൽ എത്തും. തിരിച്ച് ഈ മാസം ഒന്‍പതു മുതൽ ജൂണ്‍ 29 വരെയുള്ള ദിവസങ്ങളിൽ വ്യാഴാഴ്ചകളിൽ രാവിലെ 10.45 ന് കാരയ്ക്കലിൽനിന്ന് പുറപ്പെടുന്ന കാരയ്ക്കൽ - കൊച്ചുവേളി പ്രതിവാര ട്രെയിൻ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.25 ന് കൊച്ചുവേളിയിൽ എത്തും. തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ ടൗണ്‍, തിരുനെൽവേലി, കോവിൽപ്പട്ടി, സാത്തൂർ, വിരുദനഗർ, മധുര, ഡിണ്ടുഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, നാഗപട്ടണം, നാഗൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
