
കോഴിക്കോട്: തലശേരി രൂപത മുൻ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ പേരിൽ മലബാർ മേഖലയിലെ ഏറ്റവും മികച്ച മദ്യവിരുദ്ധ പ്രവർത്തകന് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് താമരശേരി രൂപതയിലെ ഫാ.ചാണ്ടി കുരിശുംമൂട്ടിലിനെ തെരഞ്ഞെടുത്തു. കേരളാ മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ ഡയറക്ടർ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെപ്രവര്ത്തനങ്ങള് കണക്കില്‍ എടുത്താണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
10,001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. മാർച്ച് അവസാന വാരത്തിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാനത്തെ മദ്യവിരുദ്ധ സംഘടനകളുടെ സംഗമത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുരസ്കാരം സമ്മാനിക്കും.