India - 2025

സഭയെ അവഹേളിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യം: ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റി

സ്വന്തം ലേഖകന്‍ 12-03-2017 - Sunday

കൊ​​​ച്ചി: വൈ​​​ദി​​​ക​​​രെ​​​യും സ​​​ന്യാ​​​സി​​​ക​​​ളെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട ഒ​​​രു സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​പ​​​മാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്ന് ക്രി​​​സ്ത്യ​​​ൻ ലൈ​​​ഫ് ക​​​മ്യൂ​​​ണി​​​റ്റി (സി​​​എ​​​ൽ​​​സി) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി. ജീ​​​വി​​​ത​​​കാ​​​ലം പൂ​​​ർ​​​ണ​​​മാ​​​യി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​വേ​​​ണ്ടി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​ന്യ​​​സ്ത​​​രെ ഒ​​​ന്ന​​​ട​​​ങ്കം കു​​​റ്റ​​​ക്കാ​​​രും മോ​​​ശ​​​ക്കാ​​​രു​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ചി​​​ല​​​രു​​​ടെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ വൈ​​​ദി​​​ക​​​രെ​​​യും വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ത്തെ​​​യും ര​​​ണ്ടു​ ത​​​ട്ടി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തെ എ​​​ന്തു​​​വി​​​ല​​​കൊ​​​ടു​​​ത്തും നേ​​​രി​​​ടുമെന്ന്‍ സി‌എല്‍‌എസി വ്യക്തമാക്കി.

ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യെ​​​യും സ​​​ഭാ നേ​​​താ​​​ക്ക​​​ളെ​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​വാ​​​നും ത​​​ക​​​ർ​​​ക്കാ​​​നു​​​മു​​​ള്ള ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​തെ​​​ന്നു വി​​​ശ്വാ​​​സ സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​യ​​​ണം. ഈ ​​​സം​​​ഘ​​​ടി​​​ത നീ​​​ക്ക​​​ത്തെ സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ൾ ചെ​​​റു​​​ത്തു തോ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​എ​​​ൽ​​​സി ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മ പ്ര​​​കാ​​​രം ശി​​​ക്ഷി​​​ക്കേ​​​ണ്ട​​​തു ത​​​ന്നെ​​​യാ​​​ണ്. ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യി പീ​​​ഡ​​​ന​​​ങ്ങ​​​ളേ​​​റ്റു വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​വ​​​രോ​​​ട് സ​​​ഹ​​​താ​​​പ​​​മു​​​ണ്ട്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ഭാ നേ​​​തൃ​​​ത്വം നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തു​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റ്റം ചെ​​​യ്ത​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ​​​ഭ​​​യി​​​ലെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. വ​​​സ്തു​​​ത​​​ക​​​ൾ ഇ​​​താ​​​യി​​​രി​​​ക്കെ കു​​​റ്റ​​​ക്കാ​​​രാ​​​യ​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​ന്നി​​​ൽ തു​​​റ​​​ന്നു കാ​​​ണി​​​ക്കു​​​ന്ന​​​തി​​​ലു​​​പ​​​രി ക​​​ത്തോ​​​ലി​​​ക്കാ ​സ​​​ഭ​​​യെ​​​യും സ​​​ഭാ അ​​​ധി​​​കാ​​​രി​​​ക​​​ളെ​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ചി​​​ല​​​രു​​​ടെ ശ്ര​​​മം.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്സ​​​ണ്‍ സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ തെ​​​ക്കി​​​നി​​​യ​​​ത്ത്, സെ​​​ക്ര​​​ട്ട​​​റി ഷോ​​​ബി കെ. ​​​പോ​​​ൾ, ട്ര​​​ഷ​​​റ​​​ർ റീ​​​ത്ത ദാ​​​സ്, ജ​​​ന​​​റ​​​ൽ കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വി​​​നേ​​​ഷ് ജെ. ​​​കോ​​​ളെ​​​ങ്ങാ​​​ട​​​ൻ, ഡി​​​ൽ​​​ജോ ത​​​ര​​​ക​​​ൻ, ഷൈ​​​ജോ പ​​​റ​​​മ്പില്‍, ജെ​​​യിം​​​സ് പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ, ജോ​​​ജോ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »