India - 2025
ഫാ. പ്ലാസിഡ് ജെ പൊടിപ്പാറയുടെ ചരമവാര്‍ഷികാചരണം നടന്നു
സ്വന്തം ലേഖകന്‍ 19-03-2017 - Sunday
ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ ആത്മീയ ചരിത്രത്തില്‍ ശ്രദ്ധേയനായ റവ.ഡോ. പ്ലാസിഡ് ജെ പൊടിപ്പാറയുടെ ചരമ വാര്‍ഷികാചരണം നടന്നു. പൊതു സമ്മേളനത്തിനു മുന്‍പ് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും അനുസ്മരണ ശുശ്രൂഷകൾക്കും ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അനുസ്മരണ ചടങ്ങ് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച കർമയോഗിയായിരുന്നു ഫാ. പ്ലാസിഡെന്നു ബിഷപ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സിറിയക് മഠത്തിൽ അധ്യക്ഷതവഹിച്ചു. റവ. ഡോ. സേവ്യർ കൂടപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ആശ്രമം പ്രയോർ റവ. ഡോ. പോൾ താമരശേരി, ഫാ. ജോസ് പൂവാട്ടിൽ, പ്രഫ. ജോസഫ് സാം, ജോണിക്കുട്ടി സ്കറിയ എന്നിവർ പ്രസംഗിച്ചു.
