India - 2025

അരുവിത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 30-03-2017 - Thursday

അ​രു​വി​ത്തു​റ: ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ പു​ത്ത​നു​ണ​ർ​വ് വിശ്വാസികള്‍ക്ക് പ്രദാനം ചെയ്തു കൊണ്ട് അ​രു​വി​ത്തു​റ ബൈ​ബി​ൾ കണ്‍വെന്‍ഷനു തു​ട​ക്ക​മാ​യി. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ൽ​ക​ണ്ട​ത്തി​ലാണ് ര​ണ്ടാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്തത്. ശാ​ലോം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ജീ​വി​ത സാ​ക്ഷ്യ​ത്തി​ലൂ​ടെ വ​ച​ന​ത്തി​ന് സാ​ക്ഷ്യം ന​ൽ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഓ​രോ ക്രൈ​സ്ത​വ​നും. വ​ച​ന​പ്ര​ഘോ​ഷ​ണം ആ​രം​ഭി​ക്കേ​ണ്ട​ത് കു​ടും​ബ​ങ്ങ​ളി​ലാ​ണെ​ന്നും കു​ട്ടി​ക​ൾ​ക്ക് കു​ടും​ബ​ങ്ങ​ളി​ൽ വ​ച​നം ശ്ര​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം മാ​താ​പി​താ​ക്ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും മാര്‍ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു.

വി​കാ​രി ഫാ. ​തോ​മ​സ് വെ​ടി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഏ​ബ്ര​ഹാം ത​ക​ടി​യേ​ൽ, ഫാ. ​സ്ക​റി​യ മോ​ടി​യി​ൽ, ഫാ. ​ബൈ​ജു കു​ന്ന​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഞ്ചി​ന് വ​ച​ന​പ്ര​ഘോ​ഷ​ണം, 8.15ന് ​ആ​രാ​ധ​ന എന്നിവ നടക്കും. ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ടി​നു സ​മാ​പി​ക്കും.


Related Articles »