India - 2025
അഭയകേസ്സില് സഭ ഇടപെട്ടുയെന്ന ആരോപണം വാസ്തവ വിരുദ്ധം: കോട്ടയം അതിരൂപതാ ജാഗ്രതാ കമ്മീഷന്
സ്വന്തം ലേഖകന്‍ 01-04-2017 - Saturday
കോട്ടയം: അഭയ കേസ് നീളാൻ കാരണം കത്തോലിക്കാസഭയുടെ ഇടപെടൽ ആണെന്ന രീതിയിലുള്ള ആരോപണം തികച്ചും വാസ്തവ വിരുദ്ധമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ കമ്മീഷന്. കേസ്സ് നീളാന്‍ കത്തോലിക്കാസഭയുടെ ഇടപെടൽ ആണെന്ന രീതിയില്‍ റിട്ടയേഡ് ജസ്റ്റീസ് ഡി.ശ്രീദേവി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് അതിരൂപതാ സമിതിയുടെ പ്രസ്താവന.
ഹൈക്കോടതിയിലെ ജഡ്ജിയായി റിട്ടയർ ചെയ്ത ഒരു ന്യായാധിപയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഇതുപോലെ വാസ്തവവിരുദ്ധമായ പ്രസ്താവന വരരുതായിരുന്നു. ജോമോൻ പുത്തൻപുരയ്ക്കൽ ഒന്നിനുപിറകെ ഒന്നായി വിവിധ കോടതികളിൽ നൽകിയ ഹർജികളിലൂടെ സിബിഐ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്തതുവഴിയാണ് കേസ് നീളുന്നതെന്ന് കേസിലെ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. അതിനാൽ ജസ്റ്റീസ് ശ്രീദേവി അഭയ കേസ് വിശദമായി പഠിക്കാനും പ്രസ്താവന തിരുത്താനും തയാറാകണം. കോട്ടയം അതിരൂപതജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.
