India - 2025
അഖിലകേരള പുത്തന്‍പാന പാരായണവും പിയാത്ത മത്സരവും ഒന്‍പതിന്
സ്വന്തം ലേഖകന്‍ 01-04-2017 - Saturday
പറവൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ വാരത്തോടനുബന്ധിച്ചു അഖിലകേരള പുത്തൻപാന പാരായണവും പിയാത്ത മത്സരവും നടത്തും. ഓശാന ഞായറാഴ്ചയായ ഒൻപതിനു വൈകിട്ട് ആറിനു തീര്ത്ഥാടനകേന്ദ്ര അങ്കണത്തിലാണു പരിപാടി.
15,001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. 10,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്കും 7001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും 1001 രൂപ പ്രോത്സാഹനസമ്മാനമായി നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ നാലിനകം പേരു റജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്: 0484 –2482039, 2483512, 9947466352
