India - 2025
മിഷൻ ലീഗ് എഴുപത് വര്‍ഷത്തിന്റെ നിറവില്‍
സ്വന്തം ലേഖകന്‍ 03-04-2017 - Monday
കോഴിക്കോട്: കത്തോലിക്ക സഭയുടെ ഏഷ്യയിലെ ഏറ്റവും വലിയ അല്മായ സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗ് 70 വര്‍ഷത്തിന്റെ നിറവില്‍. 1947 ൽ ഭരണങ്ങാനത്ത് പി.സി. ഏബ്രഹാം പുല്ലാട്ടുകുന്നേലും, ഫാ.ജോസഫ് മാലിപ്പറമ്പിലും ചേർന്ന് രൂപം കൊടുത്ത മിഷൻ ലീഗ് സംഘടനയില്‍ ഇന്ന് ലക്ഷകണക്കിന് അംഗങ്ങളാണുള്ളത്. സംഘടനയുടെ സംസ്ഥാനതല സപ്തതിയാഘോഷം ഏപ്രില്‍ 5 ബുധനാഴ്ച പുല്ലൂരാംപാറയിൽ നടക്കും.
താമരശേരി രൂപതാ വിശ്വാസോത്സവ സമാപനത്തോടൊപ്പമാണ് സപ്തതിയാഘോഷവും നടക്കുക. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ രാവിലെ 9.15 ന് സംസ്ഥാന പ്രസിഡന്റ് ബെന്നി മുത്തനാട്ട് പതാകയുയർത്തും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് താമരശേരി രൂപതാ മിഷൻലീഗിന്റെ പ്രഥമ ഡയറക്ടറും രൂപതാ മതബോധന ഡയറക്ടറുമായ ഫാ. വിൻസന്റ് ഏഴാനിക്കാട്ട് കാർമികത്വം വഹിക്കും.
