
തുമ്പോളി : ആലപ്പുഴ ബൈബിൾ കണ്വൻഷൻ തുമ്പോളി കപ്പുച്ചിൻ ആശ്രമ ദേവാലയത്തിൽ 26മുതൽ 30വരെ നടക്കും. തുമ്പോളി സെന്റ് മേരീസ് പള്ളി, പൂന്തോപ്പ് സെന്റ് ഫ്രാൻസീസ് അസീസി പള്ളി, പൂങ്കാവ് ഒൗവർലേഡി അസംപ്ഷൻ പള്ളി, മലങ്കര സെന്റ മേരീസ് പള്ളി, ആലപ്പുഴ കരിസ്മാറ്റിക് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്വെന്ഷന് സംഘടിപ്പിച്ചിരിക്കുന്നത്.
ബൈബിൾ കണ്വൻഷന് ബ്രദർ സന്തോഷ് കരുമാത്രയും സംഘവുമാണ് നേതൃത്വം നല്‍കുന്നത്. കണ്‍വൻഷന്റെ ഭാഗമായി തുന്പോളി കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ ഇന്നു ഉച്ചകഴിഞ്ഞു രണ്ടുമുതൽ അഞ്ചുവരെ ശുശ്രൂഷകരുടെ ധ്യാനം നടക്കും. ആലപ്പുഴ രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ ധ്യാനം നയിക്കും.